20 August Monday
അഖിലേന്ത്യാ പണിമുടക്ക്‍

‍സ്‍കീം വർക്കേഴ്‍സ് പോസ്റ്റോഫീസ് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

പത്തനംതിട്ട > വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‍ അങ്കണവാടി, ആശാ വർക്കേഴ്‍സ്‍, സ്‍കൂൾ പാചകത്തൊഴിലാളികൾ സ്‍കീം വർക്കേഴ്‍സിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‍പോസ്‍റ്റോഫീസിലേക്ക്‍ മാർച്ചും ധർണയും നടത്തി. 17ന്റെ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു മാർച്ചും ധർണയും. ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്ത ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ ഉദ്‍ഘാടനം ചെയ്‍തു.

സിഐടിയു ജില്ലാ പ്രസിഡന്റ്‍്‍ കെ സി രാജഗോപാലൻ, ജില്ലാ ജോ. സെക്രട്ടറി മലയാലപ്പുഴ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ലതാകുമാരി എന്നിവർ സംസാരിച്ചു. ആശാ വർക്കേഴ്‍സ്‍ ജില്ലാ സെക്രട്ടറി പ്രഭാവതി അധ്യക്ഷയായി. അങ്കണവാടി ജില്ലാ സെക്രട്ടറി സതി വിജയൻ സ്വാഗതം പറഞ്ഞു.അബാൻ ജങ്‍ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ഇന്ദിരാമ്മാൾ, ബിനുസാം,ജാസ്‍മിൻ ,മിനി, ജയ, ശോഭ, പ്രമീള, ഉഷ, കുഞ്ഞുമോൾ, ഉഷ ബാലകൃഷ്‍ണൻ, ശ്രീലേഖ,ഗീത എന്നിവർ നേതൃത്വം നൽകി. സ്‍കീം വർക്കേഴ്‍സിനെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 18000 രൂപ  നടപ്പിലാക്കുക, എൻഎച്ച്‍എം സ്ഥിരം സംവിധാനമാക്കുക, പെൻഷൻ തുക വർധിപ്പിക്കുക, സ്വകാര്യവൽകരണം ഉപേക്ഷിക്കുക, സ്‍കീം വർക്കേഴ്‍സിന്റെ പ്രവർത്തനത്തിനാവശ്യമായ ഫണ്ട്‍ ബജറ്റിൽ ഉൾപ്പെടുത്തുക,  പിഎഫ്‍, ഇഎസ്‍ഐ ആനുകൂല്യം നടപ്പിലാക്കുക, സീനിയോറിറ്റി അനുസരിച്ച്‍ വേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്‍കീം വർക്കേഴ്‍സിന്റെ നേതൃത്വത്തിൽ ധർണ നടത്തിയത്.

 

 

പ്രധാന വാർത്തകൾ
Top