16 November Friday

സദ്യാലയങ്ങളും ഓഡിറ്റോറിയങ്ങളും തുറന്നുനൽകണം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

പത്തനംതിട്ട
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സദ്യാലയങ്ങളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി തുറന്നു നൽകണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ നിർദ്ദേശിച്ചു. ജില്ലാ ഭരണാധികാരികളോ റവന്യൂ അധികൃതരോ ആവശ്യപ്പെട്ടാൽ ഓഡിറ്റോറിയങ്ങൾ തുറന്നു നൽകാനും വേണ്ട സഹായം ഒരുക്കിക്കൊടുക്കാനും ജില്ലാതലത്തിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും എ പത്മകുമാർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top