20 September Thursday

പഞ്ചായത്തംഗവും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
ചിറ്റാർ
വയ്യാറ്റുപുഴയ്ക്ക് സമീപം വലിയകുളങ്ങര വാലിയിൽ ബുധനാഴ്ച ഉരുൾപൊട്ടി എന്ന് അറിഞ്ഞാണ് വാർഡംഗം അജയനും മകളും സംഭവസ്ഥലത്തേക്ക് പോയത്. അജയന്റെ ടാറ്റാ സുമോയിലാണ് ഇരുവരും പോയത്. ആദ്യ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്തുനിന്ന് അൽപം മാറി വാഹനം പാർക്ക്ചെയ്ത് മകൾ 12 വയസുകാരി അമീഷയെ വണ്ടിക്കുള്ളിൽ ഇരുത്തിയാാണ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് അജയൻ പോയത്.
താൻ നോക്കുമ്പോൾ മലമുകളിൽ നിന്ന് ഉരുൾ പൊട്ടി വരുന്ന കാഴ്ചയാണ് കണ്ടത്. എല്ലാം വളരെ പെട്ടന്നായിരുന്നു. കുട്ടിയിരുന്ന വാഹനം ഉൾപ്പെടെ ഒഴുക്കിൽപെട്ട് പോകുന്നത് കണ്ട് നെഞ്ച് തകർന്നുപോയി.
അൽപസമയം കഴിഞ്ഞ് നോക്കുമ്പോൾ മകൾ സുരക്ഷിതയാ യി തൊട്ടടുത്ത വീട്ടുമുറ്റത്തു നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. മകൾഎങ്ങനെ അവിടെ എത്തിയെന്ന് അന്വേഷിച്ചപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത്. തൊട്ടടുത്തെ വിട്ടിൽനിന്ന് ഇറങ്ങിവന്ന രാജൻ ചേട്ടനാണ് തന്നെ വാഹനത്തിൽനിന്ന് ഇറക്കി വിടിനു മുന്നിൽ എത്തിച്ചതെന്ന്  മകൾ പറഞ്ഞു.
അമീഷയെ തൊട്ടടുത്ത വീട്ടുമുറ്റത്ത് എത്തിച്ച് തന്റെ വീട്ടിലേക്ക് പോയ രാജനേയും ഭാര്യ രമണിയെയുമാണ് കാണാതായത്. ഇവരുടെ വീടിരുന്ന ഭാഗം പൂർണായി തുടച്ചു നീക്കപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
Top