Top
26
Wednesday, July 2017
About UsE-Paper
വരട്ടെ... ആര്‍...

അരുമയായി ഒഴുകിവാ... പുഴയായ് ഇളകിവാ

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം നേതൃത്വത്തില്‍ കുറ്റൂര്‍ ആറാട്ടുകടവില്‍ നടത്തിയ ശ്രമദാനം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനംചെയ്യുന്നു

 തിരുവല്ല > നാടിന്റെ കൂട്ടായ്മയില്‍ പുനര്‍ ജനിക്കുന്ന വരട്ടാറിനെ നോക്കി ആറാട്ടുകടവ് പാലത്തില്‍ നിന്നും വരട്ടാറിനെ നോക്കി ഫാക്ലോര്‍ അക്കാഡമി ചെയര്‍മാനും നാടന്‍ പാട്ടിന്റെ കുലപതിയുമായ സി ജെ കുട്ടപ്പന്‍ പാടുകയാണ്.....'ഒഴുകി ഒഴുകി നിറമഴ പുഴ തഴുകി ഒഴുകി ഒരുമയായ് ഒഴുകി വാ....' കൈ താളമിട്ട് നാടും ഏറ്റു പാടി...അരുമയായി ഒഴുകിവാ.. അരികത്തു തഴുകി വാ.. പുതുമഴ കൊണ്ടുത്താ.. പുഴയായ് ഇളകി വാ.. 

 വരട്ടാര്‍ നവീകരണത്തിന് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ ശ്രമദാന പരിപാടിയിലാണ് ആശംസകളുമായി കടന്നു വന്ന സിജെ കുട്ടപ്പന്‍ സ്വത സിദ്ധശൈലിയില്‍ നാടന്‍ പാട്ടിന്റെ ഈരടികളെ കോര്‍ത്തിണക്കി പാടിയത്. 
 ഞായറാഴ്ച രാവിലെ 9 മണിയോടെ കുറ്റുര്‍ ഹൈസ്കൂള്‍ ജങ്ഷനില്‍ നിന്നും സിപിഐ എം പ്രവര്‍ത്തകര്‍ താളമേളങ്ങളുടെ അകമ്പടിയോടെ ചെങ്കൊടികളുമേന്തി പ്രകടനമായാണ് കുറ്റൂരിലെ ആറാട്ടുകടവില്‍ ശ്രമദാനത്തിന് എത്തിയത്. 
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ശ്രമദാന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ വരട്ടാര്‍നവീകരണം വിജയകരമായ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. നദികളും തോടുകളും കുളങ്ങളും കിണറുകളും ജലാശയങ്ങളും വീണ്ടെടുക്കാനുള്ള മഹായജ്ഞമാണ് നടക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല അധ്യഷനായി.
  കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്ത ഗോപന്‍, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബു, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ്, ഏരിയാകമ്മറ്റി അംഗം കെ ഗോപാലകൃഷ്ണ പണിക്കര്‍, കുറ്റൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വിശാഖ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് വി സുബിന്‍, പഞ്ചായത്ത് അംഗങ്ങളായ അജി കല്ലംപറമ്പില്‍, ഹരികൃഷ്ണന്‍, അഡ്വ. അനു ഏബ്രഹാം, ബിന്ദു മോന്‍സി, കുറ്റൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുറ്റൂര്‍ ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളിലെ അഞ്ഞൂറോളം പ്രവര്‍ത്തകരാണ് ശ്രമദാനത്തില്‍ പങ്കാളികളായത്. 

Related News

കൂടുതൽ വാർത്തകൾ »