Top
26
Wednesday, July 2017
About UsE-Paper

മാധവനും ശ്യാമളകുമാരിക്കും ഇനി ഭക്ഷണം കഴിക്കാം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 അടൂര്‍ > മാലിന്യം ഭക്ഷണമാക്കിയ വൃദ്ധ മാതാപിതാക്കളെ വാര്‍ത്തകളെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റി ഇവരുടെ ചികിത്സാ ചെലവുകളും വഹിക്കും. ചെങ്ങന്നൂര്‍ പെരിങ്ങല തടത്തില്‍പ്പടി പൂവന്‍പള്ളിയില്‍ മാധവനും ശ്യാമളയ്ക്കുമാണ് ഈ ദുര്‍ഗതി വന്നത്. നാല് മക്കളില്‍ മകന്‍ മരണപ്പെട്ടു. മൂന്ന് പെണ്‍മക്കളില്‍ ഒരാള്‍ വിദേശത്തും  ഒരാള്‍ അന്യസംസ്ഥാനത്തിലുമാണ്. നാട്ടിലുള്ള മകള്‍ക്ക് കുടുംബവീട്ടില്‍ പ്രവേശനം ഇല്ലായതായതോടെയാണ് ഇവര്‍ മാലിന്യം ഭക്ഷണമാക്കിയത്. സഹോദരന്‍ യശോധരന്‍ സംരക്ഷണത്തിന് ഉണ്ടെങ്കിലും ഇയാര്‍ മദ്യപിച്ചാണ് ഇവിടെ എത്തുന്നത്.

ശ്യാമളകുമാരി എട്ട് വര്‍ഷമായി മനോദൌര്‍ബല്യം ബാധിച്ച അവസ്ഥയിലാണ്. ദുരിതപൂര്‍ണമായ അവസ്ഥയറിഞ്ഞ് ചെങ്ങന്നൂര്‍ പൊലീസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. മക്കള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. വാര്‍ഡ്മെമ്പര്‍ ചന്ദ്രിക കുമാരി, മുന്‍ മെമ്പര്‍ ബാബു, പൊതുപ്രവര്‍ത്തക സത്യമ്മ എന്നിവരാണ് ഇവരുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. മഹാത്മയുടെ ചെയര്‍മാന്‍ രാജേഷ് തിരുവല്ല, മെഡിക്കല്‍ ടീമിനൊപ്പവും മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അഡ്വ. എസ് മനോജ്, സെക്രട്ടറി ഷാജഹാന്‍, വേണു, ജോര്‍ജ് മുരിക്കന്‍ എന്നിവരും സ്ഥലത്തെത്തി പൊലീസിന്റെയും വില്ലേജ് ഓഫീസറുടെയും വാര്‍ഡ് മെമ്പറുടെയും സാന്നിധ്യത്തില്‍ ഇവരെ ഏറ്റെടുത്ത് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News

കൂടുതൽ വാർത്തകൾ »