20 September Thursday

നീലിപിലാവിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

നീലിപിലാവിൽനിന്ന് വനപാലകർ പെരുമ്പാമ്പിനെ പിടികൂടുന്നു

 ചിറ്റാർ

നീലിപിലാവിൽനിന്ന് കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടിച്ചു. മുല്ലശ്ശേരീൽ മധുവിന്റെ കോഴിക്കുട്ടിൽനിന്ന് രണ്ടു കോഴിയെ അകത്താക്കിയ പാമ്പിനെയാണ് പിടിച്ചത്. ബുധനാഴ്ച്ച രാവിലെ കോഴിക്കുട്ടിൽ ബഹളം കേട്ടതിനെ തുടർന്ന് ചെന്ന് നോക്കിയ മധുവിന്റെ ഭാര്യ അജിതയാണ് പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് ചിറ്റാർ സ്റ്റേഷനിൽനിന്നെത്തിയ വനപാലകർ സ്ഥലത്ത് എത്തിയപ്പോഴേക്കും പാമ്പ് നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. ഇതിനെ തുടർന്ന് വനപാലകർ നടത്തിയ തെരച്ചിലിനൊടുവിൽ തൊട്ടടുത്ത തോട്ടുവക്കത്തെ പാറയിടുക്കിൽനിന്ന് പാമ്പിനെ കണ്ടെത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ അശോകന്റെ നേതൃത്വത്തിൽ ശ്രീരഞ്ച് ബാബു, എൻ സന്തോഷ്, എ പി രാമചന്ദ്രൻ എന്നിവർ  ചേർന്നാണ് പാമ്പിനെ പിടിച്ചത്. ഇതിനെ പിന്നിട് ഉൾവനത്തിൽ വിട്ടു
പ്രധാന വാർത്തകൾ
Top