18 December Tuesday

പൂച്ചക്കുളത്തെ 'തേനരുവി ' കണ്ടിട്ടുണ്ടോ?

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

പൂച്ചക്കുളം പാലത്തിന്‌ സമീപത്തുനിന്നുള്ള തേനരുവിയുടെ ദൃശ്യം

 

ചിറ്റാർ 
കാടിന്റെ വന്യതയിൽ നിന്നും ഒഴുകിയെത്തി കരിമ്പാറ കൂട്ടത്തിൽ തട്ടി മുത്തുമണികൾ പോലെ കലപില ശബ്ദത്തിൽ വെള്ളം ചിതറി തെറിക്കുന്ന തേനരുവി കാണണോ? പൂച്ചക്കുളത്തേക്ക് പോരു. ഇവിടെ പ്രദേശവാസികൾ തേനരുവി  എന്ന് ഓമന പേരിട്ടു വിളിക്കുന്ന മനോഹര വെള്ളച്ചാട്ടം കാണാം.  15 മീറ്റർ ഉയരത്തിൽ നിന്നാണ്  ഇവിടെ വെള്ളം പതിക്കുന്നത്. തണ്ണി തോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ കരിമാൻതോടിന് സമീപമാണ് ഈ അരുവി. കരിമാൻ തോട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തിൽ നിന്ന് വെള്ളച്ചാട്ടം കാണാൻ നിരവധി ആളുകൾ എത്താറുണ്ട്. പത്തനംതിട്ടയിൽ നിന്ന്  കോന്നി, സീതത്തോട് വഴി കരിമാൻ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്. വെള്ളച്ചാട്ടത്തോടുനുബന്ധിച്ച് കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യപ്പെട്ട് വാർഡംഗം പി കെ ഗോപി മുഖേന ടൂറിസം വകുപ്പിന് പഞ്ചായത്ത് പ്രത്യേകനിവേദനം നൽകിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top