22 July Sunday

മീഡിയ അക്കാദമി ‐ മാധ്യമ പഠന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
പത്തനംതിട്ട
കേരള മീഡിയ അക്കാദമിയുടെയും പത്തനംതിട്ട പ്രസ്ക്ലബിന്റെയും ആഭിമുഖ്യത്തിൽ ത്രിദിന മാധ്യമപഠന ക്യാമ്പ് വ്യാഴാഴ്ച  മുതൽ പത്തനംതിട്ട മണ്ണിൽ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും.
വ്യാഴാഴ്ച രാവിലെ 9.30ന് ചലച്ചിത്ര സംവിധായകൻ ഡോ.ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ്. ബാബു അധ്യക്ഷനാകും. പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം ആമുഖപ്ര ഭാഷണം നടത്തും.
നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടികെജി നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ്, പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യൻ എന്നിവർ സമസാരിക്കും. 
മാധ്യമ മേഖലയിലെ വിവിധ വിഷയങ്ങളിൽ ക്യാമ്പിൽ ക്ലാസുകളും പത്രം തയാറാക്കൽ ഉൾപ്പെടെയുള്ളവയും ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ രാവിലെ ഒമ്പതിന് എത്തണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top