17 December Monday

പാസ്ക്കറിനെ കുടുക്കിയത്‌ സിസിടിവി ദൃശ്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

 അടൂർ 

മെഴുവേലി സഹകരണ ബാങ്കിൽ കവർച്ച നടത്തി മുങ്ങിയ സന്തോഷ് പാസ്ക്കർ ഏഴ് വർഷത്തിന് ശേഷം പൊലീസ് പിടിയിലായത് അടൂരിലെ ആശ ഫാൻസിയിൽ നടത്തിയ മോഷണത്തിനിടെ സിസിടിവി യിൽ പതിഞ്ഞ ചിത്രം. ആഗസ്ത് 13 ന് രാത്രിയിലാണ് അടൂർ സെൻട്രൽ ജങ്ഷനിലെ ആശ ഫാൻസിയിൽ മോഷണം നടന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ഇവിടുന്ന് അപഹരിച്ചത്.ജൂലൈ ആഗസ്ത് മാസങ്ങളിൽ അടൂരിൽ തുടർച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡിവൈഎസ് ആർ  ജോസിന്റെ മേൽനോട്ടത്തിലും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ മേൽനോട്ടത്തിലും രണ്ട് സ്ക്വാഡുകൾ സിഐ ജി സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് സന്തോഷ് പാസ്ക്കറിന്റെ  അറസ്റ്റിനിടയായത്. മെഴുവേലി സഹ.ബാങ്കിൽ 2011 ൽ കവർച്ച നടത്തി നാലര കിലോ സ്വർണാഭരങ്ങൾ മോഷ്ടിച്ചത്.നാലര കിലോ സ്വർണത്തിന്റെ ഒരു വിഹിതമായ മുക്കാൽ കിലോ സ്വർണവുമായി ദില്ലിയിലേക്ക് മുങ്ങിയ സന്തോഷ് പാസ്ക്കറിനെ പൊലീസിന് പിടികൂടാനായില്ല. ബാങ്ക് കവർച്ചക്കേസിലെ മറ്റ് ഏഴ് മോഷ്ടാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ദില്ലിയിലേക്ക് കുടുംബസമേതം മുങ്ങിയ സന്തോഷ്  ഇടവിട്ട് കേരളത്തിലെത്തി വാഹനമോഷണം നടത്തി വരികയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 50ലധികം വാഹനങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിക്കുന്ന വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ എത്തിച്ച് ഇടനിലക്കാരുടെ സഹായത്തോടെ വിൽപ്പന നടത്തുകയാണ് പതിവ്. ഇതിനിടെയാണ് അടൂരിലെ ആശ ഫാൻസിയിൽ കയറി ഒരു ലക്ഷത്തോളം രൂപ അപഹരിച്ചത്.16 വയസു മുതൽ മോഷണത്തിന് ഇറങ്ങിയ സന്തോഷ് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സിഐ ജി സന്തോഷ് കുമാറിന്റെയും എസ്ഐ രമേശിന്റെയും ഷാഡോ പൊലീസിലെ എഎസ്ഐമാരായ രാധാകൃഷ്ണൻ ,അജി ശാമുവേൽ, വിൽസൺ എന്നിവരുടെയും മറ്റ് പൊലീസ് ഉദ്യോന്ഥരുടെയും പരിശ്രമത്തിന്റെ ഫലമാണ്.
പ്രധാന വാർത്തകൾ
Top