15 November Thursday

കോന്നി പഞ്ചായത്തിലേക്ക് സിപിഐ എം മാർച്ച് 18ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 കോന്നി 

അഴിമതിയും കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ ഭരണ സംവിധാനവും കോന്നി പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ സിപിഐ എം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ 18ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇ ടെൻഡർ അട്ടിമറിച്ച് മാനുവൽ ടെൻഡർ നടപ്പിലാക്കിയതിന് പിന്നിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള കോന്നി നാരായണപുരം മാർക്കറ്റിനെ സംരക്ഷിക്കുക, കോടികൾ മുടക്കി നിർമ്മിച്ച മത്സ്യമാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമാക്കുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക, ശമ്പള കുടിശിഖ വിതരണം ചെയ്യുക, കോന്നി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുമായാണ് മാർച്ച്.
കോന്നി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി അഴിമതിയുടെയും കെടുകാര്യസ്ഥയുടെയും കുത്തരങ്ങായി. സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഇ ടെൻഡർ സംവിധാനം അട്ടിമറിച്ച് മാനുവൽ ടെൻഡർ നടപ്പാക്കിയതിലൂടെ ഭരണ സമിതി വലിയ അഴിമതിക്കാണ് കളമൊരുക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ പ്രവൃത്തികൾ ഇഷ്ടക്കാർക്ക് വീതിച്ചു നൽകുന്നതിലുടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. മാലിന്യ സംസ്കരണം കീറാമുട്ടിയായിട്ട് കാലങ്ങളായെങ്കിലും അവധാനതയോടെ ഒരു പദ്ധതിയും നടപ്പാക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.ടൗണിൽ മാലിന്യങ്ങൾ കുമിഞ്ഞു കുടുകയാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇൻസിനേറ്റർ പ്ലാന്റും ബയോഗ്യാസ് പ്ലാന്റും നോക്കുകുത്തിയാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് 100 ദിവസം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിന് ഭരണസമിതി പരാജയപ്പെട്ടു ഇതു മൂലം സർക്കൻ പ്രഖ്യാപിച്ച ഉത്സവബത്ത തൊഴിലാളികൾക്ക് നഷ്ടപ്പെട്ടു. കോന്നി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുമ്പോഴും അനങ്ങാപാറ നയമാണ് ഭരണസമിതി സ്വീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ തുളസിമണിയമ്മ, ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറിമാരായ സി കെ ഓമനകുട്ടൻ, ജിജോ മോഡി എന്നിവർ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
Top