17 November Saturday

അട്ടത്തോട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 ചിറ്റാർ 

അട്ടത്തോട്ടിൽ കെഎസ്ആർടിസി അപകടത്തിൽ പെട്ടു. ചൊവ്വാഴ്ച്ച പകൽ 11.30ന് പ്ലാത്തോട്ടിലാണ് അപകടം നടന്നത്. വൈക്കത്ത് നിന്ന് പമ്പയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ടതിനാൽ റോഡുവക്കിൽ ഇടിച്ചു നിർത്തുകയായിരുന്നു.ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ 12 യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. കണ്ടക്ടർക്ക് നേരിയ പരിക്ക് പറ്റി. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടക്ടടറുമായി ഡ്രൈവർ ആശുപത്രിയിലേക്ക് പോയതിനാൽ വാഹനം മാറ്റാൻ പൊലിസിനു കഴിയാതെ വന്നു. ഗതാഗത തടസം ഉണ്ടാകത്തരീതിയിൽ പൊലീസ് ക്രമീകരണംചെയ്തു. അതേ സമയം ബസ് അപകടത്തിൽ പെട്ട സ്ഥലത്തിനടുത്ത് റോഡിലേക്ക് മരം കടപുഴകിവീണത് പമ്പ പൊലീസ്, ഫയർഫോഴ്സ്, വനപാലകർ എന്നിവർ ചേർന്ന് മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top