22 September Saturday

ഈ ബസ് യാത്ര അഭിമന്യുവിന്റെ കുടുംബത്തിനായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

അഭിമന്യുവിന്റെ കുടുംബസഹായത്തിനായി സർവീസ് നടത്തിയ സ്വകാര്യ ബസ്

 ചിറ്റാർ

വർഗീയത തുലയട്ടെ എന്ന സന്ദേശവുമായി രണ്ട് സ്വകാര്യ ബസുകൾ അഭിമന്യുവിന്റെ കുടുബത്തെ സഹായിക്കാൻ സർവീസ് നടത്തി. ഈ ബസിന്റെ ഇന്നത്തെ കലക്ഷൻ അഭിമന്യുവിന്റെ കുടുംബത്തിനു നൽകും എന്ന് എഴുതിയ ബാനർ കെട്ടിയാണ് ബസുകൾ സർവീസ് നടത്തിയത്.
ബ്ലൂഹിൽ, നൈൽ എന്നീ സ്വകാര്യ ബസുകളിലെ മാനേജുമെന്റും ജീവനക്കാരുമാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്. ഒരു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളാണിത്. പത്തനംതിട്ടയിൽ നിന്ന് കരിമാൻതോട്ടിലേക്ക് ബ്ലൂ ഹില്ലും സീതത്തോട്ടിൽ നിന്ന് മണിയാർവഴി പത്തനംതിട്ടയിലേക്ക് നൈൽ ബസും സർവീസ് നടത്തി. ശനിയാഴ്ച രാവിലെ ഏഴിന് സർവീസ് ആരംഭിച്ച ഇരു ബസുകൾക്കും വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി. 
യാത്രികർ മികച്ച സഹകരണമാണ് നൽകിയതെന്ന് ജീവനക്കാർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top