20 September Thursday

വാട്ടർ ടാപ്പിൽകൂടി വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 പന്തളം > വാട്ടർ ടാപ്പിൽ കൂടി വൈദ്യുതി കടത്തിവിട്ട് കുട ുംബത്തെ അപായപ്പെടുത്താൻ ശ്രമെന്ന് പരാതി. തട്ട ഇടമാലി വാഴപ്പളളിൽ കെ ആർ രാമചന്ദ്രക്കുറുപ്പിന്റെ(75) വീട്ടിലാണ് നടുക്കുന്ന സംഭവം. രാവിലെ ഉണർന്ന വീട്ടുകാരാണ് മുറ്റത്തുളള ടാപ്പിൽ ഇലക്ട്രിക്ക് വയർ ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടത്. വീടിന് മുമ്പിലുളള കെഎസ്ഇബിയുടെ പോസ്റ്റിലെ ഫേസ് കണക്ഷനിൽ നിന്നും വയർ വലിച്ചാണ് ടാപ്പിൽ ബന്ധിപ്പിച്ചിരുന്നത്. വീട്ടിൽ രാമചന്ദ്രക്കുറുപ്പും ഭാര്യ പത്മകുമാരിയമ്മയും മാത്രമാണുളളത്.

രാമചന്ദ്രക്കുറുപ്പ് രാവിലെ വീടിന്റെ ഗേറ്റ് തുറക്കാൻ എത്തിയപ്പോഴാണ് ടാപ്പിൽ വയറുകൾ കണ്ടത്. സംഭവത്തെത്തുടർന്ന് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, ബ്ലോക്ക് അംഗം രഘുപെരുമ്പുളിക്കൽ, പഞ്ചായത്തംഗം വട്ടപ്പറമ്പിൽ മോഹനൻ എന്നിവർ വീട്ടിലെത്തി കൊടുമൺ പൊലീസിൽ വിവരം അറിയിച്ചു. കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ച് വയറുകൾ അഴിച്ചെടുത്തു.
വളരെ ശ്രമകരമായാണ് വയറുകൾ പോസ്റ്റിൽ നിന്ന്  ഘടിപ്പിച്ച് മുറ്റത്തേക്ക് വലിച്ചിരുന്നത്. സംഭവത്തിന് പിന്നിൽ മോഷ ണശ്രമമാണെന്ന് സംശയിക്കുന്നു. പ്രായമുളളവർ മാത്രമായ തിനാൽ രാത്രിയിൽ അപായപ്പെടുത്തി മോഷണം നടത്താനായിരുന്നു ശ്രമെമെന്നാണ് കരുതുന്നത്.രാത്രിയിൽ ബാത്റൂമിലോ മറ്റോ വെളളം എടുത്താൽ അപകടം വരത്തക്ക വിധമാണ് വയറുകൾ ഘടിപ്പിച്ചിരുന്നത്.  ഫോറൻസിക്‐ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.  സം ഭവത്തിൽ പരാതിയെത്തുടർന്ന് കൊടുമൺ പൊലീസ് കേസെടുത്തു.
 
 
പ്രധാന വാർത്തകൾ
Top