Top
24
Friday, November 2017
About UsE-Paper

എബിവിപി ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 പന്തളം > പന്തളം എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ ശ്യാം(19), ടോട്ടോ(19) എന്നിവരെയാണ് എബിവിപി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരവരെയും പന്തളം സി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. 

പന്തളം കോളേജ് കാമ്പസിനകത്ത് ആര്‍എസ്എസ് ശാഖ നടത്തുന്ന ഭാഗത്തുകൂടി പോകുകയായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകരായ രാഹുല്‍കുരമ്പാല, ശ്രീഹരി, അജിത് എന്നിവരുടെ നേതൃത്വത്തിലുളള സംഘം വടിവാളും ഇരുമ്പുദണ്ടുമായി ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ പരാതി നല്‍കി. വടിവാളുകൊണ്ടുളള വെട്ടേറ്റ് ശ്യാമിന്റെ തലയ്ക്ക് മുറിവേറ്റു. തലയ്ക്ക് അഞ്ച് തുന്നലിടേണ്ടിവന്നു. ടോട്ടോയുടെ പുറത്താണ് ഇരുമ്പുദണ്ടുപയോഗിച്ച് അടിയേറ്റത് മര്‍ദ്ദനത്തില്‍ പുറം പൊട്ടിയിട്ടുണ്ട്. 
നേരത്തെയും രക്ഷാബന്ധന്‍ ദിനത്തില്‍ പന്തളം കോളേജില്‍ ആര്‍എസ്എസ് മോഡലില്‍ എബിവിപി ബൈഠക് നടത്തിയത് വിവാദമായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ ഒരു പ്രവര്‍ത്തനവും അനുവദിക്കാത്ത കോളേജ് അധികൃതര്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സ്വാതന്ത്യ്രവും അനുവദിച്ച് നല്‍കുന്നതാണ് കോളേജില്‍ എബിവിപി അക്രമത്തിനിടനല്‍കുന്നതെന്ന് എസ്എഫ്ഐ പന്തളം ഏരിയാ കമ്മിറ്റിയും കോളേജ് യൂണിറ്റും ആരോപിച്ചു. സംഭവത്തില്‍ എസ്എഫ്ഐ ശക്തിയായി പ്രതിഷേധിച്ചു. സിപിഐ എം ജില്ലാ കമ്മറ്റിയംഗം പി കെ കുമാരന്‍, ഏരിയാ സെക്രട്ടറി ആര്‍ തുളസീധരന്‍പിളള, ലോക്കല്‍ സെക്രട്ടറി ഇ ഫസല്‍, ഏരിയ കമ്മറ്റിയം കെപിസി കുറുപ്പ് എന്നിവര്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
 
 

Related News

കൂടുതൽ വാർത്തകൾ »