21 April Saturday

ശബരിമല: മലിനീകരണം തടയുന്നതില്‍ പുരോഗതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

 പത്തനംതിട്ട > ശബരിമലയിലെ മാലിനീകരണം തടയുന്നതില്‍ മുന്‍കാലങ്ങളിലേക്കാള്‍ പുരോഗതി ഉണ്ടായിട്ടുള്ളതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ സജീവ് പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ളബ് നടത്തിവരുന്ന ശബരിമല സുഖദര്‍ശനം  ചര്‍ച്ചാ പരമ്പയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സീസണില്‍ 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സന്നിധാനത്തും പമ്പയിലും എരുമേലിയിലും ലാബുകളുണ്ടാകും. നദിയിലെയും കുടിവെള്ള സ്രോതസ്സുകളിലെയും വെള്ളം പരിശോധിക്കും. ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ആര്‍ഒ പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഗുണനിലവാരം കര്‍ശനമായി പരിശോധിക്കും. കുടിവെള്ളത്തിന്റെ പരിശോധനയ്ക്കായി പ്രത്യേക ലാബ് സൌകര്യം ഈ വര്‍ഷം മുതലുണ്ടാകും.
പമ്പാ നദി, ഞുണങ്ങാര്‍ എന്നിവിടങ്ങളിലെയും സ്വിവേജ് ട്രീറ്റ്മെന്റ് പ്ളാന്റില്‍നിന്നും ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. പമ്പയിലെയും സന്നിധാനത്തേയും സ്വിവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ ദിവസവും പരിശോധിക്കും. ഭസ്മകുളത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളവും കുന്നാര്‍ ഡാമില്‍നിന്നുള്ള വെള്ളത്തില്‍ പുറത്തുനിന്നുള്ള എന്തെങ്കിലും രാസഅവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
 കലക്ടറുടെ മേല്‍നോട്ടത്തില്‍ ഖരമാലിന്യ സംസ്കരണത്തിന് ആറ് ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ വസ്രതങജള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇതിന്റെ ചുമതല മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ്. പമ്പയില്‍ വസ്ത്രങ്ങള്‍ ഒഴുക്കുന്നതും തുറസായ സ്ഥലത്തെ മല-മൂത്ര വിസര്‍ജനവും നാഷണല്‍ സര്‍വീസ് സ്കീം കുട്ടികളെ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കും. 
വെള്ളത്തില്‍ ക്ളോറോഫോം ബക്ടീരിയയുടെ സാന്നിധ്യം വെള്ളത്തില്‍ ഉണ്ടെങ്കില്‍ രോഗങ്ങള്‍ പരത്തുന്ന മറ്റു ബാക്ടീരിയകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് രോഗങ്ങള്‍ക്ക് കാരണമാകും. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തിയാണ് വെളളം കുടിക്കാന്‍ ലഭ്യമാക്കുന്നത്.
നിരന്തരമായ ലംഘനം ഇണ്ടായാല്‍ ദേവസ്വം ബോര്‍ഡിനെതിരെ കേസെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ജില്ല എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍ അലക്സാണ്ടര്‍ പി ജോര്‍ജും പങ്കെടുത്തു. അരുണ്‍ എഴുത്തച്ഛന്‍ അധ്യക്ഷനായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top