19 September Wednesday
എസ്എഫ്ഐയ്ക്ക് വൻവിജയം

കോളേജുകളിൽ കെഎസ്യു എബിവിപി കലാപ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 പത്തനംതിട്ട

എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് വൻവിജയം ലഭിച്ചതിൽ വിളറിപൂണ്ട കെഎസ് യു എബിവിപി സംഘത്തിന്റെ നേതൃത്വത്തിൽ  പത്തനംതിട്ടയിൽ വിവിധ കോളേജുകളിൽ കലാപത്തിന് ശ്രമം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, ചുട്ടിപ്പാറ  അപ്ലയ്ഡ് സയൻസ് കോളേജിലും എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. കാതോലിക്കറ്റ് കോളേജിൽ കെഎസ്യു എസ്എഫ്ഐ വാക്കേറ്റം നിയന്ത്രിക്കാനെത്തിയ  പൊലീസ് സംഘം അധ്യാപകർക്കും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് നേരെ ലാത്തിവീശി. രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റു. കാതോലിക്കേറ്റ് കോളേജ് എസ്എഫ്ഐയുടെ യൂണിറ്റ് ജോയിൻ സെക്രട്ടറി ആർ  ഗായത്രി യൂണിയൻ വൈസ് ചെയർപേഴ്സൺ അഞ്ജലി രവീന്ദ്രൻ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്ക് പറ്റിയത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്. 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top