14 November Wednesday

കെഎസ്യു ആശയത്തെ ആയുധം കൊണ്ട് നേരിടുന്നു: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
 
പത്തനംതിട്ട 
 യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ യുടെ വിജയത്തിൽ വിറളിപൂണ്ട കെഎസ്യു ‐ കോൺഗ്രസ് പ്രവർത്തകർ വിദ്യാർഥികളെ  മർദിക്കാനായി  ആന്റോ ആന്റണി എംപിയുടെ ഓഫീസ് ആയുധങ്ങൾ ശേഖരിക്കാനും ഗുണ്ടകൾക്കുള്ള താവളമാക്കി മാറ്റുകയാണെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.  യൂണിയൻ ഇലക്ഷൻ പ്രഖ്യാപിച്ചതു മുതൽ കെഎസ്യു കാതോലിക്കറ്റ് കോളേജിൽ അകാരണമായി സംഘർഷത്തിനു നേതൃത്വം നൽകുകയാണ്. ഇലക്ഷൻ ദിവസം ഒരു കാരണവുമില്ലാതെ എസ്എഫ്ഐ  യൂണിറ്റ് പ്രസിഡന്റിന് മർദ്ധിക്കുകയും ചെയ്തു.  ആശയത്തെ ആയുധം കൊണ്ട് നേരിടുന്നതാണ് കെഎസ്യുവിന്റ  നിലപാട്. തെരഞ്ഞെടുപ്പിൽ ദയനീയമായിരുന്നു കെഎസ്യുവിന്റെ പരാജയം. ജില്ലയിൽ ഒരിടത്തും കെഎസ്യുവിന് മികച്ച മത്സരം പോലും കാഴ്ച്ചവയ്ക്കാനായിരുന്നില്ല. ഇത് മറച്ചുവെയ്ക്കാനാണ് കെഎസ്യു അക്രമം നടത്തി ക്യാമ്പുകളിൽ ഭീതി പടർത്താൻ ശ്രമിക്കുന്നത്. കെഎസ്യുവിന്റെ അക്രമത്തിനെതിരെ എസ്എഫ്ഐ  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും എരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോഗവും ചേരും. ജനാധിപത്യ വ്യവസ്ഥതയെ കശാപ്പു ചെയ്യുന്ന കെഎസ്യു നിലപാടിനെതിരെ മുഴുവൻ വിദ്യാർഥികളും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് റോബിൻ കെ തോമസ് സെക്രട്ടറി വിഷ്ണു ഗോപാൽ എന്നിവർ അഭ്യർഥിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top