Top
23
Thursday, November 2017
About UsE-Paper

ഓണനാളിലും വിശ്രമിക്കാതെ ഒരുമയുടെ വിജയം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
സീതത്തോട്ടിലെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങല്‍ ചടങ്ങില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റിക്ക് അഭിനന്ദനം അര്‍പ്പിച്ച് ജില്ലാ സക്രട്ടറി കെ പി ഉദയഭാനു സംസാരിക്കുന്നു

 സീതത്തോട് > തിരുവോണനാളില്‍ ഓണസദ്യയുണ്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അന്ന് നാട്ടിലെ വീടുകള്‍തോറും കടന്നുചെന്ന് വീട്ടുകാരെ ദേശാഭിമാനിയുടെ വാര്‍ഷിക വരിക്കാരാക്കാനുള്ള പ്രയത്നത്തിലായിരുന്നു സീതത്തോട്ടിലെ സിപിഐ എം പ്രവര്‍ത്തകര്‍. 

ഇതിന്റെ ഫലമാണ് പത്തു നാള്‍കൊണ്ട് അറുനൂറോളം വാര്‍ഷിക വരിക്കാരെ കണ്ടെത്താനായത്. അഭിമാനകരമായ പ്രവര്‍ത്തനമെന്നാണ് ഇതിനെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിശേഷിപ്പിച്ചത്. തങ്ങളുടെ പ്രദേശത്ത് അഞ്ഞൂറ് പത്രം ചേര്‍ക്കുന്നത് പ്രയാസമുള്ള കാര്യമാണെന്ന് കരുതിയ പ്രവര്‍ത്തകര്‍പോലും പ്രചാരണത്തിലേര്‍പ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയത് മികച്ച പ്രതികരണമായിരുന്നുവെന്ന് സമ്മതിച്ചു.
ജില്ലയിലെ പ്രചാരണ ക്യാമ്പയിന്‍ ആരംഭിക്കാനിരിക്കെ, ഇനിയുള്ള ഒരുമാസംകൊണ്ട് ആയിരം പത്രമാക്കി ഉയര്‍ത്താമെന്ന ആത്മവിശ്വാസമാണ് പ്രവര്‍ത്തകര്‍ക്കിപ്പോള്‍. ആ മാനസിക കരുത്തിനെ ആവര്‍ത്തിച്ച് അഭിനന്ദിക്കാന്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസും സിപിഐ എം ജില്ലാ സെക്രട്ടറി  കെ പി ഉദയഭാനുവും തയ്യാറായപ്പോള്‍, തങ്ങളുടെ പ്രയത്നത്തിന്റെ ഫലപ്രാപ്തിയില്‍ ആവേശഭരിതരാണ് സീതത്തോട്ടിലെ സിപിഐ എം പ്രവര്‍ത്തകര്‍. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ യു ജനീഷ്കുമാര്‍, പി ആര്‍ പ്രമോദ്, ലോക്കല്‍ സെക്രട്ടറി ടി എ നിവാസ്, പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, ബ്ളോക്ക് പഞ്ചായത്തംഗം ഷാനു സലിം, ഡിവൈഎഫ്ഐ റാന്നി ബ്ളോക്ക് പ്രസിഡന്റ് ജോബി ടി ഈശോ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ വന്‍ വിജയമാക്കിയത്.