21 September Friday

തിരുവല്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 പത്തനംതിട്ട

തിരുവല്ലയിലെ അപ്പർകുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ കലക്ടർ പി ബി നൂഹിന്റെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പ്രളയക്കെടുതി രൂക്ഷമായ കടപ്ര, നിരണം വില്ലേജുകളിലെ ക്യാമ്പുകൾ സന്ദർശിച്ചു. 
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രളയക്കെടുതി നേരിടുന്ന എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് കലക്ടർ നേതൃത്വം നൽകി.  കടപ്ര വില്ലേജിലെ മാന്നാർ രണ്ടാം കുരിശിലുള്ള നവദർശന ചാരിറ്റബിൾ സൊസൈറ്റി കെട്ടിടത്തിലെ ക്യാമ്പ്, മോടിശേരി എൽപി സ്കൂൾ ക്യാമ്പ്, നിരണം കിഴക്കുഭാഗം എംഡി എൽപിഎസ് ക്യാമ്പ്, നിരണം തേവേരി ലീലാമ്മയുടെ വീട്ടിലെ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കലക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചത്. ക്യാമ്പുകളിലെ സൗകര്യങ്ങൾ സംബന്ധിച്ച്  കലക്ടർ വിലയിരുത്തുകയും റവന്യു ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. 
ജില്ലയിൽ 42 ദുരിതാശ്വാസ ക്യാമ്പുകളിലായി 1255 കുടുംബങ്ങളിലെ 5031 ആളുകളാണ് കഴിയുന്നത്. തിരുവല്ല താലൂക്കിൽ 33 ക്യാമ്പുകളിലായി 1126 കുടുംബങ്ങളിലെ 4544 പേരും കോഴഞ്ചേരി താലൂക്കിൽ ഒമ്പത് ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ 487 പേരും ക്യാമ്പുകളിൽ കഴിയുന്നു.  
 
തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിലെ എംടി എൽ പിഎസ്, ചെറുപുഷ്പം സ്കൂൾ, എഎംഎം ടിടിഐ സ്കൂൾ, കുറ്റൂർ വില്ലേജിലെ തെങ്ങേലി സാംസ്കാരിക നിലയം, കോയിപ്പുറം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എൽപിഎസ്,  പുലരിക്കാട് ഇഎ എൽപിഎസ്, നുഖത്തല സാംസ്കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാൾ, കല്ലുങ്കൽ എംടി എൽപിഎസ്, അമിച്ചക്കരി എംഡി എൽപിഎസ്, കടപ്ര വില്ലേജിലെ തേവർക്കുഴി എംഡി എൽപിഎസ്, മാന്നാർ എംഎസ്എം യുപിഎസ്,  വടക്കുംഭാഗം സെൻട്രൽ എൽപിഎസ്, തോക്കനടി പാരിഷ് ഹാൾ, വളഞ്ഞവട്ടം പിആർഎഫ്, തേവേരിൽ എൽപിഎസ്, രണ്ടാംകുരിശ് വായനശാല, ശക്തിമംഗലം എംഡിഎൽപിഎസ്, കണ്ണച്ചേരിൽ സ്കൂൾ, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്കൂൾ, നിരണം വെസ്റ്റ് എം ടി എൽപിഎസ്, ആശാൻകുടി അങ്കണവാടി, കൊമ്പൻകേരി എംഡി എൽപിഎസ്, എലത്തൊടി സെന്റ് ജോർജ് യുപിഎസ്, പെരിങ്ങര വില്ലേജിലെ മേപ്രാൽ സെന്റ് ജോൺസ് സ്കൂൾ, ചാത്തങ്കരി ന്യൂ എൽപിഎസ്, ചാത്തൻകേരി അങ്കണവാടി, ചാത്തങ്കരി ബസാർകടവ് ഹാൾ, കൊക്കാട് ചാപ്പൽ, ചാത്തങ്കരി പകൽവീട്, മേപ്രാൽ ഗവ. എൽപിഎസ്, കാവുംഭാഗം വില്ലേജിലെ ദേവമാത ചർച്ച് ഓഡിറ്റോറിയം എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യാമ്പുകൾ. കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാൾ, എഴിക്കാട് നഴ്സറി സ്കൂൾ, കിടങ്ങന്നൂർ ഗവ.എൽപിഎസ്, വല്ലന എസ്എൻഡിപി സ്കൂൾ, നീർവിളാകം എംഡി എൽപിഎസ്, ആറന്മുള വില്ലേജിലെ മാലക്കര ഗവ.യുപിഎസ്, ആറാട്ടുപുഴ ഗവ. യുപിഎസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എംടി എൽപിഎസ്, കുറുന്താർ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
Top