25 September Tuesday

നിരന്തരമായി വേട്ടയാടി; ഇനി കോൺഗ്രസിലേക്കില്ല: കെ വി വർഗീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 തിരുവല്ല

കെപിസിസിയുടെ സർക്കുലർ പ്രകാരം കോൺഗ്രസിന് ചെയർമാൻ പദവി അഞ്ചുവർഷം തന്നെയാണെന്നും ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി പ്രവർത്തിക്കുകയായിരുവെന്നും രാജിവെച്ച തിരുവല്ല നഗരസഭാ മുൻ ചെയർമാൻ കെ വി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഘടകകക്ഷികൾ ഉണ്ടെങ്കിൽ രണ്ടരവർഷം അവർക്ക് ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കെപിസിസി തീരുമാനം. 
അമ്പത് വർഷമായി കോൺഗ്രസ് പ്രവർത്തകനായ തന്നെ നിരന്തരമായി കോൺഗ്രസ് വേട്ടയാടുകയായിരുന്നു. 2010ൽ  മത്സര താൽപ്പര്യം ഇല്ലാതിരുന്ന തന്നെ സമീപിച്ച് കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് അന്നത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ്. താൽപ്പര്യമില്ലാതിരുന്ന താൻ കോൺഗ്രസിന്റെ സമ്മതപ്രകാരംതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു.  പ്രചാരണത്തിന്റെ ഒന്നാംഘട്ടം കഴിഞ്ഞപ്പോഴാണ് താനല്ല സ്ഥാനാർഥിയെന്ന് ഡിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. ഇതേതുടർന്നാണ് അന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. ഇതിൽ ഡിസിസി പ്രസിഡന്റിന് പങ്കുണ്ടായിരുന്നു. ജയിച്ചുകഴിഞ്ഞപ്പോൾ ചെയർമാൻ സ്ഥാനത്തിനായി തന്റെ പിന്തുണകൂടി വേണമെന്നായതോടെയാണ് ആറ് വർഷത്തേക്ക് പുറത്താക്കിയ തന്നെ വീണ്ടും കോൺഗ്രസിൽ എടുത്തത്. ഇതിനും ഡിസിസി ബ്ലോക്ക് നേതാക്കൾ തന്നെയാണ് നേതൃത്വം നൽകിയത്. 
വീണ്ടും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽനിന്ന് മത്സരിച്ച് വിജയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ഏഴ് അംഗങ്ങൾ ഭൂരിപക്ഷത്തോടെ എന്നെ ചെയർമാൻ ആക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് ഭൂരിപക്ഷമുണ്ടായിട്ടും ഇവിടെ തീരുമാനം എടുക്കാതെ ഡിസിസി പ്രസിഡന്റ് കെപിസിസി നേതൃത്വത്തിൽ റിപ്പോർട്ട് നൽകുക മാത്രമാണുണ്ടായത്. 
 
 തെരഞ്ഞെടുപ്പിൽ ചെയർമാനാകാൻ അനുവാദം നൽകിയത്  തെരഞ്ഞെടുപ്പ് ദിവസം രാവിലെ എട്ടുമണിക്കാണ്. ഒന്നരവർഷത്തിനുശേഷം ചെയർമാൻ പദവി ഒഴിയണമെന്ന് ആവശ്യപ്പെടാൻ ഒരുവിധ കരാറും ഉണ്ടാക്കിയിരുന്നില്ല. ഡിസിസി നേതൃത്വം ഓഫീസിൽ വിളിച്ചുവരുത്തി കൂടിയ കമ്മിറ്റിയിൽ മിനിട്ട്സിൽ ഒപ്പിട്ടിരുന്നു. എന്നാൽ, ചെയർമാൻ പദവി ഒഴിയില്ലെന്ന അഭിപ്രായം തന്നെയാണ് പറഞ്ഞത്. കെപിസിസി നിർദ്ദേശപ്രകാരം ഒരാൾക്ക് രണ്ടരവർഷം ചെയർമാൻ പദവി എന്നുള്ളത് അംഗീകരിക്കുന്നത് കൊണ്ടാണ് ഡിസിസി നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ചത്. എന്നിട്ടും കെപിസിസി തീരുമാനം മറികടന്ന് തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന ഡിസിസി നിലപാടിനെയാണ് ഞാൻ എതിർത്തത്. എന്നിട്ടും തന്നെ ആറുമാസത്തേക്ക് പുറത്താക്കുകയായിരുന്നു. താൻ അറിയാതെ തന്നെ പിന്തുണച്ച കൗൺസിലർമാരിൽ ചിലരുമായി ചർച്ച നടത്തിയും കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള കേസ് പിൻവലിക്കാമെന്ന വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയുമാണ് യുഡിഎഫ് നേതൃത്വം തനിക്കെതിരെ അവിശ്വാസ നോട്ടീസിൽ ഒപ്പിടീച്ചത്.
 ചെയർമാനായിരുന്ന 32 മാസക്കാലം ഒരു അഴിമതിയും ഇല്ലാതെ നഗരസഭയെ മുന്നോട്ട് നയിക്കാൻ സാധിച്ചു. എൽഡിഎഫും സ്വതന്ത്രരും ബിജെപിയും തന്റെ വികസന പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ നൽകിയപ്പോൾ യുഡിഎഫ് കൗൺസിലർമാർ വികസനം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. ഇനിയും താൻ കോൺഗ്രസിലേക്കില്ലെന്നും സ്വതന്ത്രമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top