18 June Monday
ലോകകപ്പ് ഫുട്ബോൾ

പത്തനംതിട്ടയിൽ വിളംബരമായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ലോകകപ്പ് ഫുട്ബോൾ പ്രചാരണാർഥം ജില്ലാ ഭരണവും സ്പോർട്സ് കൗൺസിലും യുവജനക്ഷേമ ബോർഡും ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നടത്തിയ വിളംബര ജാഥ പത്തനംതിട്ടയിൽ രാജുഎബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

 
പത്തനംതിട്ട
ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലാ ഭരണവും സ്പോർട്സ് കൗൺസിലും യുവജനക്ഷേമ ബോർഡും ഫുട്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിയിൽ കായികതാരങ്ങൾ അണിനിരന്നു. കലക്ടറേറ്റ് ജങ്ഷനിൽ നിന്നാരംഭിച്ച റാലി രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു
ജില്ലാ പൊലീസ് മേധാവി ടി നാരായണൻ ഫ്ളാഗ്ഓഫ് ചെയ്തു. ട്രാക്ക് സ്യൂട്ട് ധരിച്ച കായികതാരങ്ങളും ഫുട്ബോൾ തട്ടി സ്കൂൾ വിദ്യാർഥികളും റാലിയിൽ അണിനിരന്നത് ആവേശമായി. റാലിയോടനുബന്ധിച്ച് നടന്ന അനുമോദനയോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ രജനി പ്രദീപ് സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ജി കെ ജേക്കബിനെ ആദരിച്ചു. സ്പോർട്സ് രംഗത്ത് മികച്ച സേവനം കാഴ്ച വച്ച സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.  
നഗരസഭ ഉപാധ്യക്ഷൻ പി കെ ജേക്കബ്, ടി സക്കീർ ഹുസൈൻ, ഡിപിസി അംഗം അഡ്വ.എൻ രാജീവ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി പി സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് ഓഫീസർ ഷാജി പി മുഹമ്മദ്,  ആർ രമേശ്, അനിൽ എം കുര്യൻ, ഗിരീഷ്, ജോർജ് ഫിലിപ്പ്, ആർ പ്രസന്നകുമാർ, എൻ ചന്ദ്രൻ, മോഹൻദാസ്, ഡോ.ശോശാ ജോൺ, രാധകൃഷ്ണൻ, യുവജനക്ഷേമ ബോർഡ് യൂത്ത് കോഓർഡിനേറ്റർ ജയൻ,  ഉദയകുമാരി, ശ്രീലേഖ എന്നിവർ സംസാരിച്ചു. കൊടുമൺ ഇഎംഎസ് ്സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കൊടുമൺ പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നാരംഭിച്ച റാലി സ്റ്റേഡിയത്തിൽ സമാപിച്ചു. അക്കാഡമി പ്രസിഡന്റ് എ എൻ സലീം, സെക്രട്ടറി അഡ്വ.സി പ്രകാശ് എന്നിവർ നേതൃത്വം നൽകി.പഴവങ്ങാടിയിൽ പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് കിക്കോഫ് ചെയ്തു. വൈസ് പ്രസിഡന്റ് അനി സുരേഷ്, ഷൈനി രാജീവ്, പൊന്നി തോമസ്, അനു ടി ശാമുവൽ, ബെറ്റ്സി കെ ഉമ്മൻ, ആലിച്ചൻ ആറൊന്നിൽ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top