21 September Friday

പന്തളവും അടൂരും കുലുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 പന്തളം

പന്തളം നഗരസഭാ പ്രദേശങ്ങളായ കുരമ്പാലയിലും പൂഴിക്കാടും തവളംകുളം ചാരുംവിള ഭാഗത്തും അതിർത്തി ഭാഗങ്ങളായ തണ്ടാനുവിളയിലും ചേർന്നുള്ള ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളിലുമാണ്. ചൊവ്വാഴ്ച രാവിലെ 10.35ന് നേരിയ ഭൂമി കുലുക്കമുണ്ടായത്. സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം ആളുകൾ ആദ്യം തിരിച്ചറിഞ്ഞില്ലങ്കിലും ഭയാനകമായ മൂളൽ കേട്ടതോടെ ഭൂമികുലുക്കമാണെന്ന് തിരിച്ചറിഞ്ഞ് പലരും വീടുവിട്ടിറങ്ങി. പലയിടങ്ങളിലും നേരിയ വിറയലും ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിനിടെ പലവീടുകളുടേയും ഭിത്ത് പൊട്ടിപ്പിളർന്നതായി കണ്ടെത്തിയതോടെ വീണ്ടും ഉണ്ടാകുമെന്ന് ഭയന്ന‌് പലരും വീടുകളിൽ നിന്നിറങ്ങി മണിക്കൂറുകളോളം വിജനമായ സ്ഥലത്ത് നിന്നു. ഉച്ചയ്ക്ക് ശേഷമാണ് പലരും വിടുകളിൽ തിരികെ കയറിയത്. കുരമ്പാലയിൽ സുനീഷ് ഭവനത്തിൽ സുഭദ്ര, മലവിളയിൽ ജോസ്, സജി, ബിഎസ്വി വില്ലയിൽ സിജു, വിനിഭവനത്തിൽ സാമുവൽ, സുധീഷ് ഭവനത്തിൽ രാഗിണി, സിനി ഭവനിൽ സദാശിവൻ എന്നിവരുടെ അടക്കം നിരവധി വീടുകളുളെ ഭിത്തികൾക്ക് പൊട്ടലുണ്ടായിട്ടുണ്ട് ഇതിനിടെ ഫോൺവിളികളുടെ പ്രളയമായി. പൊലീസും തഹസീൽദാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കളും  സ്ഥലത്തെത്തി വിവരം അന്വേഷിച്ചു. ചിറ്റയം ഗോപകുമാർ എംഎൽഎ പന്തളം നഗരസഭാധ്യക്ഷ ടി കെ സതി, ആരോഗ്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൻ രാധാ രാമചന്ദ്രൻ എന്നിവർ പൂഴിക്കാട് തണ്ടാനുവിള തവളംകുളം ഭാഗങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top