21 September Friday

നടുങ്ങി പഴകുളം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 അടൂർ

ഭൂമികുലുക്കത്തിന്റെ നടുക്കം വിട്ടുമാറാതെ പഴകുളം കഞ്ചികോട്, തണ്ടാനം വിള പ്രദേശവാസികൾ. ബുധനാഴ്ച രാവിലെ 10.35ന് ഇടിമുഴക്ക ശബ്ദത്തോടെ ഇരമ്പൽ കേട്ടതും വീടുകൾ കുലുങ്ങിയതും ഒന്നിച്ചായിരുന്നു. വീട്ടിലുള്ളവർ വീട് കുലുങ്ങുന്നത് കണ്ട് സ്തംഭിച്ചു നിന്നു. പുറത്തുള്ളവർ ഇടിവെട്ട് ശബ്ദവും ഇരപ്പും കിലുകിലാ ശബ്ദവും കേട്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവരും സ്തംഭിച്ചു നിന്നും. വീടുകൾ കുലുങ്ങിയതോടെ പാത്രങ്ങൾ അടക്കമുള്ള വീട്ടു സാധനങ്ങളും കുലുങ്ങിയതോടെ ശബ്ദത്തിന്റെ തീവ്രത വർധിച്ചു. ഭൂമികുലുക്കം അനുഭവപ്പെട്ട പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലും ഇടിവെട്ട് ശബ്ദം കേട്ടു. രാവിലെ 10ന‌് ശേഷം വീടുകളിൽ നിന്ന‌് ആളുകൾ പുറത്തു പോയതിനാൽ പലരും വീടുകൾക്കുണ്ടായ നാശനഷ്ടം തിരിച്ചെത്തിയപ്പോഴാണ് കണ്ടത്. പല വീടുകളുടെയും മേൽക്കൂരയുടെ കോൺക്രീറ്റും ഭിത്തിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം പൊട്ടിക്കീറി. വീടുകളുടെ ഭിത്തികൾ പൊട്ടിയാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.ഭൂമികുലുക്കത്തിൽ ഭൂമിയും പിളർന്നു. പള്ളിക്കൽ പഞ്ചായത്തിലെ 5,6,7 വാർഡു കളിലാണ് ഭുമി കുലുക്കം അനുഭവപ്പെട്ടത്. പഴകുളം ജങ്ഷന് വടക്ക് ചേനാട്ടുശ്ശേരി, ആലുംമൂട്, കോഴിശ്ശേരി, പ്ലാവിള, പൂവണ്ണം വിള എന്നിഭാഗങ്ങളിലാണ് ഭൂമികുലുക്കമുണ്ടായത്.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top