Top
23
Thursday, November 2017
About UsE-Paper

മണ്ണടിയിലും കൊടുമണ്ണിലും ബാലസംഘം ഘോഷയാത്ര വര്‍ണാഭമായി

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
ബാലസംഘം കൊടുമണ്‍ അങ്ങാടിക്കല്‍ മേഖലാ കമ്മിറ്റി കൊടുമണ്ണില്‍ നടത്തിയ ഘോഷയാത്ര ജില്ലാ രക്ഷാധികാരി പ്രൊഫ. ടി കെ ജി നായര്‍ ഫ്ളാഗ്ഓഫ് ചെയ്യുന്നു

 അടൂര്‍/കൊടുമണ്‍ > ബാലസംഘത്തിന്റെയും വേലുത്തമ്പി കള്‍ച്ചറല്‍ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ മണ്ണടിയിലും ബാലസംഘം കൊടുമണ്‍ അങ്ങാടിക്കല്‍ മേഖലാ കമ്മിറ്റികള്‍ കൊടുമണ്ണിലും നടത്തിയ ഘോഷയാത്ര വര്‍ണാഭമായി. മണ്ണടിയില്‍ ശ്രീകൃഷ്ണരാധ വേഷധാരികളായ പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകള്‍ അണിചേര്‍ന്ന ഘോഷയാത്ര മണ്ണടി മുടിപ്പുരയില്‍ നിന്നാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ഘോഷയാത്രയില്‍ ചെണ്ടമേളവും അകമ്പടിയായി. ഘോഷയാത്ര പഴയ തൃക്കോവില്‍ ശിവക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് സാംസ്കാരികസമ്മേളനവും നടന്നു. അഡ്വ. എസ് മനോജ്, കെ സാജന്‍,ശ്രീനി എസ് മണ്ണടി, ശ്യംതിലക്, ശ്രീലേഷ്, ബലഭദ്രന്‍പിള്ളഎന്നിവര്‍ നേതൃത്വം നല്‍കി.

 

നവോത്ഥാനനായകന്‍മാരായ അയ്യന്‍കാളിയുടെയും ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജന്മദിനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ കൊടുമണ്ണില്‍ ആഘോഷിച്ചു. ചന്ത മൈതാനിയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്‍പായി കൊടുമണ്‍ പഴയ പൊലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് കൊടുമണ്‍ ജങ്ഷനിലേക്ക് സാംസ്കാരിക ഘോഷയാത്രയും- സംഘടിപ്പിച്ചു. മാനവ സൌഹൃദത്തിന്റെ മഹത്തായ സന്ദേശം വിളിച്ചറിയിക്കുന്ന നിശ്ചല ദൃശ്യങ്ങളും നവോത്ഥാന നായകന്‍മാരായ അയ്യന്‍കാളിയുടെയും, ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങളും അവരുടെ സന്ദേശങ്ങളടങ്ങിയ കാര്‍ഡുകളുമേന്തിയാണ് ഘോഷയാത്രയില്‍ ആളുകളണിനിരന്നത്
ഘോഷയാത്ര ബാലസംഘം ജില്ലാ രക്ഷാധികാരി പ്രൊഫ. ടി കെ ജി നായര്‍ ഫ്ളാഗ്ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് ദൃശ്യാ രാജ് അദ്ധ്യക്ഷയായി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. സി പ്രകാശ് സ്വാഗതം പറഞ്ഞു. ബാലസംഘം മേഖലാ സെക്രട്ടറി മാളവിക, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ ബി രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, ബ്ളോക്ക് പഞ്ചായത്തംഗം ബീനാ പ്രഭ, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ശ്രീധരന്‍, എ എന്‍ സലീം എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ടും കുട്ടികളുടെ കലാപരിപാടികളും നടത്തി.
 
 

 

Related News

കൂടുതൽ വാർത്തകൾ »