16 November Friday

പരിക്കേറ്റ കാട്ടാന റോഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 ചിറ്റാർ

ചിറ്റാർ തണ്ണിത്തോട് റോഡിൽ നീലിപിലാവ് ടോപ്പിന് സമീപം പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തി. എട്ട് വയസുള്ള  കുട്ടി ക്കൊമ്പനെയാണ് ഇതുവഴി വന്ന യാത്രക്കാർ കണ്ടത്. ആന വനത്തിലേക്ക് കയറാതെയായതോടെയാണ്  യാത്രക്കാർ ആനയെ ശ്രദ്ധിച്ചത്. ഇടത്തെ കൊമ്പ് ഊരിയ നിലയിലാണ്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ  പരിശോധിച്ചപ്പോൾ വായുടെ ഇടതുവശത്ത് പരിക്കേറ്റ നിലയിലാണ്. 
ആനകൾ തമ്മിലുള്ള ആക്രമത്തിലാണ് പരിക്കേറ്റതെന്ന് വനപാലകർ പറയുന്നു. ഞായറാഴ്ച്ച രാവിലെയാണ് മാക്രിപ്പാറയ്ക്ക് സമീപം അരുവിയുടെ ഭാഗത്ത് ആനയെ കണ്ടത്. 10.30 ഓടെ നീലിപിലാവ് തണ്ണിത്തോട് റോഡിലേക്ക് ഇറങ്ങിയ ആന വൈകിട്ട് 4.30നാണ് റോഡുവക്കിലെ കാട്ടിലേക്ക് കയറിയത്. ആനയെ കണ്ട ഭാഗത്ത് അൽപ്പം മാറി മറ്റ് കാട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ട്. സാധാരണ ഇങ്ങനെ പരിക്കേൽക്കുന്ന ആനകൾക്ക് വൃണം കൂടി ജീവൻ അപകടപെടാൻ സാദ്ധ്യതയുണ്ട്. വടശ്ശേരിക്കര റേഞ്ച് ഓഫീസർ എം സലാവുദ്ദീൻ, തണ്ണിത്തോട് സ്റ്റേഷന്റെ ചാർജ്ജ് വഹിക്കുന്ന ചിറ്റാർ റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
വെറ്ററിനറി ഡോക്ടർ ജയകുമാർ രാത്രി നീലിപ്പിലാവിലെത്തി മരുന്ന്‌ നൽകി
 
 
പ്രധാന വാർത്തകൾ
Top