22 November Thursday
മത്സരം സെപ്തം. 29നും 30നും

വഞ്ചിപ്പാട്ട് സോപാനത്തിന് ആറന്മുള ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 

ആറന്മുള 
പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടിന്റെ പ്രോത്സാഹനത്തിന് വേദി ഒരുക്കും. ഓരോ പള്ളിയോട കരകളിൽ നിന്നുള്ള വഞ്ചിപ്പാട്ട് കലാകാരന്മാർ ക്ഷേത്രസന്നിധിയിൽ വഞ്ചിപ്പാട്ട് അവതരിപ്പിക്കും. ദേവസ്വം ബോർഡിന്റെയും വ്യവസായി മഠത്തിൽ രഘുവിന്റെയും സഹകരണത്തോടെയാണ് വഞ്ചിപ്പാട്ട് സോപാനം.
സെപ്തംബർ 29, 30 തീയതികളിൽ 25 വയസിൽ താഴെയുള്ള വഞ്ചിപ്പാട്ട് കലാകാരന്മാർക്കായി വഞ്ചിപ്പാട്ട് മത്സരവും നടത്തും. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലുമുള്ള ഏഴു പേരും വയസ് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം.  കുട്ടികൾക്കും യുവാക്കൾക്കും പ്രോത്സാഹനം നൽകുക എന്നതാണ് ഇത്തവണത്തെ വഞ്ചിപ്പാട്ട് സോപാനത്തിന്റെ ലക്ഷ്യമെന്ന്  കൺവീനർ കെ പി സോമൻ പറഞ്ഞു. 
ആറന്മുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ട് പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരം നടത്തുന്നത്. മഹാവിഷ്ണു രൂപവും പള്ളിയോടവും ആലേഖനംചെയ്ത 51 പവൻ സ്വർണത്തിൽ നിർമിച്ച എവർ റോളിങ് ട്രോഫിയാണ് ഒന്നാം സമ്മാനം. കൂടാതെ, ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും. 
കെ പി സോമൻ ജനറൽ കൺവീനറും എം അയ്യപ്പൻകുട്ടി, മുരളി ജി പിള്ള, എ പി അശോക്കുമാർ എന്നിവർ മേഖല കൺവീനർമാരുമായി കമ്മിറ്റി പ്രവർത്തിക്കുന്നു. 
 
 
പ്രധാന വാർത്തകൾ
Top