20 November Tuesday
'വർഗീയത തുലയട്ടെ'

ഡിവൈഎഫ്ഐ ചുവരെഴുതി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 പത്തനംതിട്ട

എസ്ഡിപിഐ‐ ക്യാംപസ് ഫ്രണ്ട് തീവ്രവാദിസംഘം എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 'വർഗീയത തുലയട്ടെ' എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ ചുവരെഴുത്ത് സംഘടിപ്പിച്ചു. അഭിമന്യു കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മഹാരാജാസ് കോളേജ് പരിസരത്തെ ചുവരിൽ എഴുതിയ 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ചുവരുകളിൽ എഴുതിയാണ് പ്രതിഷേധ പരിപടി സംഘടിപ്പിച്ചത്. മേഖല കേന്ദ്രങ്ങളിലായിരുന്നു പരിപാടി.
റാന്നി ഇട്ടിയപ്പാറയിൽ ഡിവൈഎഫ്ഐ ജില്ലാ അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ജയൻ അധ്യക്ഷനായി. പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം വിസഞ്ജു ഉദ്ഘാടനംചെയ്തു. അജിൻ വർഗീസ് അധ്യക്ഷനായി. വി ആർ ജോൺസൺ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എൻ സജികുമാർ, ജില്ലാ കമ്മിറ്റിയംഗം ടി സക്കീർ ഹുസൈൻ, ബ്ലോക്ക് പ്രസിഡന്റ് അൻസിൽ അഹമ്മദ്, തോമസ് പി ചാക്കോ, സൂരജ് എസ് പിള്ള എന്നിവർ സംസാരിച്ചു.
ഇലന്തൂരിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് ഉദ്ഘാടനംചെയ്തു. രാജേഷ്കുമാർ അധ്യക്ഷനായി. മൈലപ്രയിൽ കർഷകസംഘം ഏരിയ സെക്രട്ടറി പി ആർ പ്രദീപ് ഉദ്ഘാടനംചെയ്തു. നാരങ്ങാനത്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി കെ അനീഷ് ഉദ്ഘാടനംചെയ്തു. നിഖിൽ ജോൺ അധ്യക്ഷനായി. കുമ്പഴയിൽ സിപിഐ എം ഏരിയ സെക്രട്ടറി എൻ സജികുമാർ ഉദ്ഘാടനംചെയ്തു. ആർ അജ്മൽ അധ്യക്ഷനായി. ചെന്നീർക്കരയിൽ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയംഗം ശ്രീദേവി ഷിജു ഉദ്ഘാടനംചെയ്തു. ശ്രീകുമാർ അധ്യക്ഷനായി. പ്രക്കാനത്ത് കെഎസ്കെടിയു ഏരിയ സെക്രട്ടറി ടി എ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു.  കെ കെ സജി അധ്യക്ഷനായി.
 
മുടിയൂർക്കോണത്ത് മേഖല സെക്രട്ടറി കെ വി ജോബിൻ ഉദ്ഘാടനം നിർവഹിച്ചു. വക്കാസ് അമീർ അധ്യക്ഷനായി. മല്ലപ്പള്ളി കുന്നന്താനത്ത് ബ്ലോക്ക് സെക്രട്ടറി ഷിനു കുര്യൻ ഉദ്ഘാടനം ചെയ്തു. മനീഷ് പാമല അധ്യക്ഷനായി. മല്ലപ്പള്ളിയിൽ ബ്ലോക്ക് പ്രസിഡന്റ് ജി കിരൺ ഉദ്ഘാടനം ചെയ്തു. സതീഷ് മണികുഴി അധ്യക്ഷനായി. കല്ലൂപ്പാറയിൽ ഷിനോജ് ഉദ്ഘാടനം ചെയ്തു. സുബീഷ് അധ്യക്ഷനായി. ആനിക്കാട് മോൻസി വർഗീസ് ഉദ്ഘാടനം ചെയ്തു. സിറിൽ സിബി അദ്ധ്യക്ഷനായി. കോട്ടാങ്ങലിൽ അൻഷാദ് ഉദ്ഘാടനം ചെയ്തു. എബിൻ ബാബു അധ്യക്ഷനായി. വായ്പ്പൂരിൽ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നിയാസ് അധ്യക്ഷനായി. എഴുമറ്റൂരിൽ അജയ് രാജ് ഉദ്ഘാടനം ചെയ്തു. ലിബിൻ ചെറിയാൻ അധ്യക്ഷനായി. കൊറ്റനാട് ആൽഫിൻ ഡാനി ഉദ്ഘാടനം ചെയ്തു. സാം വർഗീസ് അധ്യക്ഷനായി.
പരുമലയിൽ ഫാ. എം സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഋഷികുമാർ അധ്യക്ഷനായി. നിരണത്ത് ബ്ലോക്ക് ട്രഷറർ എം ഷിജു ഉദ്ഘാടനം ചെയ്തു. നിഖിൽ അധ്യക്ഷനായി. നെടുമ്പ്രത്ത് സിപിഐ എം ഏരിയ കമ്മിറ്റിയഗം കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  നന്തു അധ്യക്ഷനായി. പെരിങ്ങരയിൽ എം സി അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ലിബിൻ അധ്യക്ഷനായി. വേങ്ങലിൽ ഷൈജു ഉദ്ഘാടനം ചെയ്തു. ലെനിൻ അധ്യക്ഷനായി. 
 തിരുവല്ല ടൗൺ വെസ്റ്റിൽ പുകസ ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. സന്തോഷ് അധ്യക്ഷനായി. തിരുവല്ല ടൗൺ നോർത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ മനു ഉദ്ഘാടനം ചെയ്തു. പ്രതീഷ്രാജ് അധ്യക്ഷനായി. തിരുവല്ല ടൗൺ സൗത്തിൽ എം സി അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഷിനിൽ അധ്യക്ഷനായി. കുറ്റൂർ ഈസ്റ്റിൽ സജൻ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. മിഥുൻ അധ്യക്ഷനായി. കുറ്റൂർ വെസ്റ്റിൽ എസ്എഫ്ഐ ജില്ലാ എക്സിക്യുട്ടീവംഗം കെ എസ് അമൽ ഉദ്ഘാടനം ചെയ്തു. മഹേഷ് അധ്യക്ഷനായി.
ചിറ്റാറിൽ സിപിഐ എം ഏരിയ കമ്മറ്റിംഗം കെ ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു. സീതത്തോട്ടിൽ ജോബി ടി ഈശോ ഉദ്ഘാടനം ചെയ്തു. സി വി രാഹുൽ അധ്യക്ഷനായി.
പെരുനാട്ടിൽ റോബിൻ കെ തോമസ് ഉദ്ഘാടനം ചെയ്തു. അഖിൽ ശിവൻ അധ്യക്ഷനായി. തണ്ണിത്തോട്ടിൽ പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് ബി രതീഷ് കുമാർ അധ്യക്ഷനായി. പമ്പാവാലിയിൽ സി എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. അരുൺ കുമാർ അധ്യക്ഷനായി. തേക്കുതോട്ടിൽ വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. സോനു ബാബു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top