21 November Wednesday

അഭിമന്യു ഭവന്റെ താക്കോൽ മന്ത്രി എം എം മണി കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 കോന്നി 

മനുഷ്യജീവിതത്തിന്റെ എല്ലാ തലത്തിലും സിപിഐ എം ഇടപെടുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. കോന്നിതാഴം ലോക്കൽ കമ്മിറ്റി നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ'അഭിമന്യു ഭവൻ'താക്കോൽ കൈമാറുകയായിരുന്നു മന്ത്രി. 
അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കാൻ യുഡിഎഫ് തയ്യാറാകാത്തത് എസ്ഡിപിഐയുടെ വോട്ടു വാങ്ങാൻ വേണ്ടിയാണ്. 31 പ്രവർത്തകരെയാണ് എസ്ഡിപി ഐ കൊലപ്പെടുത്തിയത്. ഐഎസിന്റെ ഇന്ത്യൻ രൂപമാണ് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങറയിൽ നടന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി സി ജി ദിനേശ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, തുളസി മണിയമ്മ, നിർമ്മാണ കമ്മിറ്റി കൺവീനർ ബിനോജ് ചെങ്ങറ, കരാറുകാരൻ ജിൻസ് കെ ഉമ്മൻ, ജിജോ മോഡി, ടി വി ജോൺ എന്നിവർ സന്നിഹിതരായി. ചെങ്ങറ ചേരിക്കൽ വിജയമ്മ, മക്കളായ ആതിര,അർച്ചന എന്നിവർക്കാണ് വീട് നൽകിയത്.
 
 
പ്രധാന വാർത്തകൾ
Top