18 June Monday

അവശനിലയിൽ കിടന്ന വൃദ്ധന് ഓട്ടോ ഡ്രൈവർ രക്ഷകനായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 തിരുവല്ല 

കാലിൽ പുഴുവരിച്ച് അവശനിലയിൽ തിരുവല്ല കുരിശു കവലയിലെ കടത്തിണ്ണയിൽ കിടന്ന വൃദ്ധനെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഓട്ടോറിക്ഷാ തൊഴിലാളി ഇടപെട്ട്  പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. തിരുവല്ല കുരിശുകവല ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറും ഡിവൈഎഫ്ഐ ടൗൺ സൗത്ത് മേഖലാകമ്മിറ്റി അംഗവുമായ തിരുമൂലപുരം മാലിക്കൽ ബാലുവാണ് അവശനിലയിൽ വൃദ്ധനെ കണ്ടത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. 
മാവേലിക്കര തഴക്കര നെടുംബ്രത്ത് തെക്കേതിൽ ഗോപാല(65)നെയാണ് അവശനിലയിൽ കണ്ടത്. സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അടൂർ മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടർ രാജേഷ് അറിയിച്ചു. തൊട്ടടുത്ത കൂൾബാർ ഉടമ ഉണ്ണി, കടയിലെത്തിയ ശ്രീനിവാസൻ എന്നിവരും ബാലുവിനൊപ്പമെത്തി. വിവരം അറിയിക്കുബോൾ സ്റ്റേഷനിൽ ജീപ്പില്ലായിരുന്നു. പിന്നീട് തിരുവല്ല സിഐ ടി രാജപ്പൻ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ പൊലീസ് ജീപ്പിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിക്കും. 
പ്രധാന വാർത്തകൾ
Top