21 April Saturday

അബാന്‍ ജങ്ഷനിലെ ഫ്ളൈഓവര്‍; പരിശോധന നടപടികള്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

പത്തനംതിട്ട അബാന്‍ ജങ്ഷനിലെ ഫ്ളൈഓവറിന്റെ പരിശോധന നടപടികള്‍ വീണോ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍

 പത്തനംതിട്ട > അബാന്‍ ജങ്ഷനിലെ ഫ്ളൈഓവറിന്റെ പരിശോധന നടപടികള്‍ ആരംഭിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ ഫ്ളൈഓവര്‍ പ്രഖ്യാപിച്ചത്.

 ബജറ്റില്‍ 50 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തിലെ ട്രാഫിക് കുരുക്കും സ്ഥലപരിമിതിയും കണക്കിലെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണ് പത്തനംതിട്ടയില്‍ ഫ്ളൈഓവര്‍ പ്രഖ്യാപിച്ചത്. റിങ് റോഡിന് സമാന്തരമായാണ് ഫ്ളൈഓവര്‍ നിര്‍മിക്കുക. അഞ്ചു സ്പാനുകളിലായി പാലം നിര്‍മിക്കണമെന്നുള്ളതാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നും പ്രൈവറ്റ് സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ക്ക് കയറത്തക്കവിധമാണ് ഫ്ളൈഓവര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 
ജില്ലയിലെ ആദ്യ ഫ്ളൈഓവറാണ് അബാന്‍ ജങ്ഷനില്‍ ഉയരാന്‍ പോകുന്നത്. ഡിപിആര്‍ എത്രയും വേഗം തയാറാക്കി കിഫ്ബിയുടെ ഭരണാനുമതിയ്ക്കായി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top