Top
21
Sunday, January 2018
About UsE-Paper

അറിവിന്റെ ആഘോഷം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 കൊടുമണ്‍ > സംസ്കൃത നാടകകൃത്ത് ശക്തിഭദ്രന്റെ നാട്ടില്‍ അറിവിന്റെ ആഘോഷമായ ഒഡീസിയ - ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാതല മത്സരം. 11 വിദ്യാഭ്യാസ ഉപജില്ലകളെ പ്രതിനിധീകരിച്ച് 176 കുരുന്നുകള്‍ പങ്കാളികളായി. രക്ഷിതാക്കളെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസില്‍ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷനായി.  

കൊടുമണ്‍ ഫിനാന്‍ഷ്യല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ എന്‍ സലിം, ദേശാഭിമാനി കോട്ടയം ന്യൂസ് എഡിറ്റര്‍ എം ഒ വര്‍ഗീസ്്, പരസ്യവിഭാഗം അസി. മാനേജര്‍ ഗോപന്‍ നമ്പാട്ട്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ എന്‍ ശ്രീകുമാര്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, വൈസ് പ്രസിഡന്റ് എം ആര്‍ എസ് ഉണ്ണിത്താന്‍, മെമ്പര്‍മാരായ ആരതി, ഓമനയമ്മ,  എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി സി വി സുരേഷ്കുമാര്‍, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബീനാ പ്രഭ, എസ്എന്‍വി സ്കൂള്‍ മാനേജര്‍ കെ ഉദയന്‍, മുന്‍ മാനേജര്‍ സി വി ചന്ദ്രന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി ആര്‍ സ്നേഹലത, പിടിഎ പ്രസിഡന്റ് കെ കെ അശോക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ആര്‍ ബി രാജീവ്കുമാര്‍ സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ ആര്‍ രമേശ് നന്ദിയും പറഞ്ഞു.
 
 

Related News

കൂടുതൽ വാർത്തകൾ »