Top
20
Monday, November 2017
About UsE-Paper

ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > ജില്ലാതല ശിശുദിനാഘോഷം 14ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കുമെന്ന് കലക്ടര്‍ ആര്‍  ഗിരിജ അറിയിച്ചു. ശിശുദിന റാലി, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവയുണ്ടാകും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളും എന്‍സിസി കേഡറ്റുകളും അണിനിരക്കുന്ന  ഘോഷയാത്ര രാവിലെ എട്ടിന് കലക്ടറേറ്റില്‍ നിന്ന് ആരംഭിക്കും. ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോ പതാക ഉയര്‍ത്തും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഫ്ളാഗ് ഓഫ് ചെയ്യും. 

പത്തനംതിട്ട തൈക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഗവണ്‍മെന്റ് ന്യൂ എല്‍പി സ്കൂള്‍ വിദ്യാര്‍ഥിനി ആര്‍ കൃഷ്ണപ്രിയ നിര്‍വഹിക്കും.പത്തനംതിട്ട എംടിഎച്ച്എസ്എസ് വിദ്യാര്‍ഥി ഹെവന്‍ലി കോശി ടോം അധ്യക്ഷനാകും.  തിരുവല്ല എംജിഎം എച്ച്എസ്എസ് വിദ്യാര്‍ഥിനി അമിതാ വിനോദ് സ്വാഗതം പറയും.
 കോന്നി ആര്‍വിഎച്ച്എസ്എസിലെ റ്റിനി തോമസും സംഘവും, കുരമ്പാല സെന്റ് തോമസ് ഇഎംഎച്ച്എസിലെ ശ്രീജേഷും സംഘവും ദേശഭക്തിഗാനം ആലപിക്കും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ജില്ലാതല പരിപാടിക്കൊപ്പം മുന്‍സിപ്പല്‍/ബ്ളോക്ക്തല ശിശുദിനാഘോഷ പരിപാടികളും നടക്കും. ജില്ലാതല ദേശീയ ബാലചിത്ര രചനാ മത്സരം 19ന് രാവിലെ 10 മുതല്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 
 
 

Related News

കൂടുതൽ വാർത്തകൾ »