21 November Wednesday

കോടതിസമയത്തും ഉച്ചഭാഷിണി; ബിഎംഎസിന‌് നിയമം ബാധകമല്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

 

പത്തനംതിട്ട
കോടതിക്കുമുന്നിൽ പ്രവൃത്തിസമയത്ത‌് ഉൾപ്പെടെ 24 മണിക്കൂർ ഉച്ചഭാഷിണി വച്ച‌് പരിപാടി നടത്തിയിട്ടും പൊലീസ‌് കേസെടുക്കുന്നില്ല. കോടതികളടക്കം പ്രവർത്തിക്കുന്ന പത്തനംതിട്ട മിനി സിവിൽ സ‌്റ്റേഷന‌് മുന്നിൽ ബിഎംഎസ‌് നടത്തിയ രാപ്പകൽ സമരത്തിലാണ‌് കോടതിസമയത്തും രാത്രിയിലും ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചത‌്. ഉദ്യോഗസ്ഥരടക്കം നിരവധിപേർ പരാതിപ്പെട്ടിട്ടും പത്തനംതിട്ട പൊലീസ‌് നടപടി സ്വീകരിച്ചില്ലെന്നാണ‌് പരാതി.
ബുധനാഴ‌്ച രാവിലെ 10 മുതൽ വ്യാഴാഴ‌്ച രാവിലെ 10 വരൈയായിരുന്നു ബിഎംഎസ‌് സമരം.  രാഷ്ട്രീയപാർടികളടക്കം ആര‌് ഉച്ചഭാഷിണി ഉപയോഗിച്ചാലും പൊലീസ‌് കേസെടുത്തിരുന്നു. പലപ്പോഴും കോടതി നിർദേശിച്ചായിരിക്കും നടപടി. ഇവിടെ അതും ഉണ്ടായില്ല.  എന്നാൽ, പരാതിയൊന്നും കിട്ടാത്തതിനാലാണ‌് കേസെടുക്കാത്തതെന്ന‌് പത്തനംതിട്ട സിഐ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top