21 October Sunday
പ്ലാസ്റ്റിക് ഫാക്ടറി അടച്ചുപൂട്ടണം

ആക്ഷൻ കൗൺസിൽ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

 ഇരവിപേരൂർ

ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് 3‐ാം വാർഡിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും വായുമലിനീകരണത്തിന് ഇടയാക്കുന്നതുമായ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് കുപ്പി നിർമ്മാണ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട‌് ഫാക്ടറിക്ക് മുന്നിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സിപിഐ  എം ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ ഉദ‌്ഘാടനം ചെയ്തു. ജോൺ സ്റ്റീഫൻ അദ്ധ്യഷനായി. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗീത അനിൽ കുമാർ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം ഐ കെ രവീന്ദ്രരാജ്, പുറമറ്റം പഞ്ചായത്ത് മെമ്പർ അജിത്ത് പ്രസാദ്, പി കെ അനിൽകുമാർ, സാമുവേൽ ചെറിയാൻ, ശിവകുമാർ നന്നൂർ, സി കെ വിജയകുമാർ, കോശി മാമ്മൻ, റ്റിബിജിത്ത് ജേക്കബ് മാത്യൂ എന്നിവർ സംസാരിച്ചു. ഫാക്ടറി പ്രവർത്തനം നിർത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസലിന്റെ നേതൃത്വത്തിൽ പൊയ്കപ്പടിയിൽ നിന്നും ഫാക്ടറിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
 
പ്രധാന വാർത്തകൾ
Top