19 January Saturday

കെഎസ‌്കെടിയു 50–-ാം വാർഷികാഘോഷം: പത്തനംതിട്ടയിൽ സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 പത്തനംതിട്ട

കെഎസ‌്കെടിയു ‌ അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 29ന് നടക്കുന്ന ജില്ലാ റാലിയും യോഗവും വിജയിപ്പിക്കുന്നതിനുള്ള  സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി എസ് കൃഷ്ണകുമാർ അധ്യക്ഷനായി. പ്രൊഫ. ടി കെ ജി നായർ, പി എൻ ശശി, എസ് നിർമലാദേവി, അമൃതം ഗോകുലൻ, എം എസ് രാജേന്ദ്രൻ, എം ടി കുട്ടപ്പൻ, എസ് ഷിബു, എ ഗോകുലേന്ദ്രൻ എന്നിവർ സംസാരിച്ചു.
 വീണാ ജോർജ് എംഎൽഎ, കെ പി ഉദയഭാനു, പ്രൊഫ. ടി കെ ജി നായർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി ജെ അജയകുമാർ (രക്ഷാധികാരികൾ). എൻ സജികുമാർ (ചെയർമാൻ), എസ് വി വിജയൻ (കൺവീനർ).
 സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനാണ് 29ന് പത്തനംതിട്ടയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top