Top
20
Monday, November 2017
About UsE-Paper

ആത്മഹത്യാ ശ്രമം: നേതാക്കള്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > തിരുവല്ല പുഷ്പഗിരി മെഡിസിറ്റി കോളേജില്‍ അധ്യാപകരുടെയും മാനേജ്മെനറിന്റെയും പീഡനത്തെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്്ക്ക് ശ്രമിച്ച ഹാറൂണിനെ സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. 

വിദ്യാര്‍ഥികളുടെ പരാതിയെതുടര്‍ന്ന് പൊലീസ് ഇടപെട്ട് പുഷ്പഗിരിയിലെ സൈക്യാട്രി വിഭാഗത്തില്‍നിന്ന് മോചിപ്പിച്ച ഹാറൂണിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍, òജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ് ബാബു,തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സജിത് പി ആനന്ദ്, ജില്ലാ പ്രസിഡന്റ് റോബിന്‍ കെ തോമസ് എന്നിവര്‍ ആശുപത്രിയില്‍ ഹാറൂണിനെ സന്ദര്‍ശിച്ചു. 
 
ആത്മഹത്യാ ശ്രമത്തിന് ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി  വിദ്യാര്‍ഥി, യുവജനനേതാക്കള്‍ കോളേജ് ഡയറക്ടര്‍ ഫാ. എബി വടക്കുംതലയുമായി ചര്‍ച്ച നടത്തി. പ്രിന്‍സിപ്പല്‍ ഫാ. മാത്യു ജോര്‍ജ്, കെമിസ്ട്രി വിഭാഗം മേധാവി ലിന്‍സി ജോസഫ്, അധ്യാപകരായ ക്രിസ്റ്റി കെ ജോസ്, ബിന്‍സി കെ ചാക്കോ, മിന്‍സി മാത്യു എന്നിവരില്‍നിന്നാണ് മാനസിക പീഡനങ്ങള്‍ ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. അധ്യാപകര്‍ കുറ്റക്കാരാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ലെന്നും ഡയറക്ടര്‍ രേഖാമൂലം ഉറപ്പുനല്‍കിയ ശേഷമാണ് വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. 
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റോബിന്‍ കെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം സജിത് പി ആനന്ദ്, സോനു സോമന്‍, ബിപിന്‍ ചാക്കോ, അമല്‍, ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി എം സി അനീഷ്കുമാര്‍, വേങ്ങല്‍ മേഖലാ സെക്രട്ടറി പ്രിന്‍സി ചിറയില്‍ എന്നിവരാണ് കോളേജ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയത്.
കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റോബിന്‍ കെ തോമസ് പറഞ്ഞു. 
 
 

Related News

കൂടുതൽ വാർത്തകൾ »