Top
19
Monday, February 2018
About UsE-Paper

ഇരവിപേരൂര്‍ ഇനി തരിശുരഹിതം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 ഇരവിപേരൂര്‍ > ഇരവിപേരൂര്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഹരിത കേരളത്തിന്റെ ഭാഗമായി ആരംഭിച്ച 96 ഏക്കറിലെ നെല്‍കൃഷിയാണ് ഈ വര്‍ഷം 360 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്നത്. 

ഇതിനായി തയ്യാറാക്കിയ പദ്ധതിപ്രകാരം പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ കരികുളം, തീപ്പുക, നരയകൊല്ലി, പൂതക്കുഴി, പുന്നവേലി, മണിയനോടി, ആവണി, നെടുമ്പാന-താനപ്പള്ളി, കാരുമാത പാടശേഖരങ്ങളുടെ സമതികളാണ് രൂപീകരിച്ചിട്ടുള്ളത്. ഈ പാടങ്ങളിലെ നിലത്തിന്റെ ഉടമസ്ഥര്‍ സ്വന്തമായി കൃഷി ചെയ്യുന്നതൊഴികെയുള്ള പാടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിക്ക് തയ്യാറുള്ള ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ വിട്ടുനല്‍കി കൃഷി സാധ്യമാക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ പാടങ്ങളില്‍ ആവശ്യത്തിനുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിനും വിത്തും വളവും സബ്സിഡി നല്‍കുന്നതിനും പഞ്ചായത്ത് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെയും ജില്ലാപഞ്ചായത്തിന്റെയും പദ്ധതി സംയോജതയും ഉണ്ടാകും. തോടുകള്‍ ചാലുകളുടെ നവീകരണത്തിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇറിഗേഷന്‍ വകുപ്പുമായി ഉണ്ടായ മുന്നൊരുക്ക ആലോചനകളെ തുടര്‍ന്ന് കാരുമാത ചേന്ദേത്ത്, മാടപ്പള്ളി ലിഫ്റ്റ് ഇറിഗേഷന്റെ അറ്റകുറ്റപ്പണികളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കി പ്രവര്‍ ത്തനക്ഷമമാകും. 65 ലക്ഷം വകയിരുത്തിയ ആറ്റുപുറം ലിഫ്റ്റിറിഗേഷനാണ് പ്രധാനം.