14 December Friday

ശിൽപങ്ങൾ പറയുന്നത‌് ബ്രാഹ്മണേതര സംസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

ഡോ. എം ആർ രാഘവവാര്യർ ആറൻമുളയിലെ ശിൽപങ്ങൾ സന്ദർശിക്കുന്നു. വീണാ ജോർജ്‌ എംഎൽഎ സമീപം.

  

കോഴഞ്ചേരി
ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം കണ്ടെത്തിയ മൺ ശിൽപ്പങ്ങൾ ബ്രാഹ്മണേതര സംസക്കാരത്തിന്റെ ഭാഗമെന്ന് ഡോ. എം ആർ രാഘവവാര്യർ. ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ ക്ഷേത്രാരാധന രൂപപ്പെട്ടുവന്ന കാലഘട്ടത്തിലെ നിർമ്മിതിക്കു സമാനമാണിവ. ഇവിടെ ഉത്ഖനനം നടത്തി വസ്തുതാ പഠനത്തോടൊപ്പം വൈജ്ഞാനിക തലം കൂടി പഠിക്കേണ്ടതുണ്ട്. കണ്ടെത്തിയ ശിൽപ്പങ്ങളും ഇവ ലഭിച്ച സ്ഥലവും സന്ദർശിച്ച ശേഷം ദേശാഭിമാനിയുമായി സംസാരിക്കുകയായിരുന്നു പ്രശസ്ത ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ രാഘവ വാര്യർ.
സപ്തമാതാക്കളുടെ മാതൃക വരെയാണ് ഇതിനകം ലഭിച്ചത്. ദോഷങ്ങൾ തീർക്കാൻ പ്രാചീന കാലത്ത് കേരളത്തിലെ പല നാടുകളിലും പ്രതിമകൾ സമർപ്പിച്ചിരുന്നിരുന്നു. ക്ഷേത്രാരാധന ശക്തിപ്പെടുന്നതിനു മുൻപു തന്നെ ഇത്തരം സംസ്കാരം നിലനിന്നിരുന്നു. ഇപ്പോഴും കേരളത്തിൽ ഇത്തരം ആചാരം നിലനിൽക്കുന്നുണ്ട്. ലഭിച്ച സൂചനകൾ മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും സ്പർശിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് ആധാരമാകണം. ഇത് നാടിന് കൂടുതൽ ഉത്തരവാദിത്വമാണ് നൽകുന്നത്. ആറന്മുളയുടെ വലിയ ലോകവ്യവസ്ഥയിലേക്കുള്ള വാതായനമാണിതെന്നു പറയാം. ദേശാന്തരങ്ങളിൽ നിന്നും ലഭിച്ച അസംസ്കൃത പദാർഥങ്ങൾ കൊണ്ട് മഹത്തായ ഉൽപ്പന്നം (ആറൻമുള കണ്ണാടി ) നിർമിച്ച നാടുകൂടിയാണിത്. ഈ ശിൽപ്പങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങളിലൂടെ ഭാഷ, സംസ്കാരം, ജീവിത മാതൃക എന്നിവ കണ്ടെത്താൻ കഴിയുമെന്നും രാഘവവാര്യർ പറഞ്ഞു. വീണാ ജോർജ് എംഎൽഎ, ശ്രീരംഗനാഥൻ ഡോ. ജോസഫ‌് സ്കറിയ എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top