18 September Tuesday
അഭിമന്യുവിന്റെ കൊലപാതകം

പ്രതിഷേധ സംഗമത്തിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

റാന്നിയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

എസ്ഡിപിഐ ‐ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മത തീവ്രവാദത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രതിഷേധ സംഗമം.
പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എൻ സജികുമാർ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം പി ആർ പ്രദീപ് സ്വാഗതം പറഞ്ഞു. മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് നിർമലാദേവി, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം പി എൻ ശശി, സിഐടിയു ഏരിയ പ്രസിഡന്റ് കെ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം സക്കീർ അലങ്കാരത്ത്, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി ഷംസുദ്ദീൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ്, ജില്ലാ കമ്മിറ്റിയംഗം ആർ ഹരീഷ്, വ്യാപാരി വ്യാസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അബ്ദുൾ മനാഫ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അൻസിൽ അഹമ്മദ് നന്ദി പറഞ്ഞു.
റാന്നിയിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ആർ പ്രസാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ മത്തായി ചാക്കോ, കോമളം അനിരുദ്ധൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ വരദരാജൻ, ജോർജ് ഫിലിപ്പ്, എം ആർ വത്സകുമാർ, അമൽ എബ്രഹാം എന്നിവർ സംസാരിച്ചു. ചിറ്റാറിൽ ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എസ് ഹരിദാസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ജി മുരളിധരൻ, പി ആർ പ്രമോദ്, ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ജോബി ടി ഈശോ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റോബിൻ കെ തോമസ് എന്നിവർ സംസാരിച്ചു. എം എസ് രാജേന്ദ്രൻ സ്വാഗതവും പി ബി ബിജു നന്ദിയും പറഞ്ഞു.
കോന്നിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി സി ജി ദിനേശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ ശ്രീകുമാർ, ഏരിയ കമ്മിറ്റിയംഗം വി മുരളീധരൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം ശ്യാംലാൽ സ്വാഗതവും ടി രാജേഷ് കുമാർ നന്ദിയും പറഞ്ഞു. ഏഴംകുളത്ത് സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എ എൻ സലീം അധ്യക്ഷനായി. എസ് സി ബോസ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രൊഫ. കെ മോഹൻകുമാർ, കെ കെ ശ്രീധരൻ, ആർ തുളസീധരൻ പിള്ള, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവംഗം രാജ്കുമാർ, ബാബു ജോൺ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർബി രാജീവ് കുമാർ എന്നിവർ സംസാരിച്ചു
 
പ്രധാന വാർത്തകൾ
Top