20 October Saturday
പെരുന്തേനരുവി

33 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

 പത്തനംതിട്ട

പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ 33 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വ്യാഴാഴ്ച പകൽ മൂന്നിന് പെരുന്തേനരുവി പവർഹൗസ് അങ്കണത്തിൽ മന്ത്രി എം എം മണി നിർവഹിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. 
വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് കൂടുതൽ സബ് സ്റ്റേഷനും ലൈനും സ്ഥാപിച്ച് വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ബോർഡ് ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചത്. പെരുന്തേനരുവിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സമീപ പ്രദേശങ്ങളിൽതന്നെ വിതരണം നടത്തിയാൽ ഈ പ്രദേശങ്ങളിൽ തടസരഹിതമായി വൈദ്യുതി വിതരണം നടത്താമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 33 കെവി സബ്സ്റ്റേഷൻ നിർമിച്ചത്. ഒരു കോടി 60 ലക്ഷം രൂപ അടങ്കൽ തുകയുള്ള ഈ സബ്സ്റ്റേഷൻ കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡിഡിയുജിജെവൈ പദ്ധതിയിൽപ്പെടുത്തിയാണ് നിർമിച്ചത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ളതിനാൽ പുതിയ ജീവനക്കാരോ തസ്തികകളോ ഈ സബ് സ്റ്റേഷന് ആവശ്യമില്ല. 
പദ്ധതിയുടെ സമീപപ്രദേശങ്ങളായ നാറാണംമൂഴി, വെച്ചൂച്ചിറ, റാന്നി പെരുനാട് പഞ്ചായത്തുകളിൽ നിലവിൽ വൈദ്യുതി ലഭിക്കുന്നത് റാന്നി, റാന്നി പെരുനാട് സബ് സ്റ്റേഷനുകളിൽ നിന്നുള്ള ദൈർഘ്യമേറിയ 11 കെവി ഫീഡറുകളിലൂടെയാണ്. വനഭൂമിയിലൂടെയും തോട്ടങ്ങളിലൂടെയും കടന്നുവരുന്ന ഈ ഫീഡറുകളിൽ വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും പതിവാണ്. പെരുന്തേരുവിയിലെ പുതിയ 33 കെവി സബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. 
പെരുന്തേനുവി പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി 33 കെവി നിലവാരത്തിലേക്ക് ഉയർത്തിയ ശേഷം റാന്നി 110 കെവി സബ്സ്റ്റേഷനിലേക്കും റാന്നി പെരുനാട് 33 കെവി സബ് സ്റ്റേഷനിലേക്കും പ്രസരണം നടത്തും. പുതിയ സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ള അഞ്ച് എംവിഎ ശേഷിയുള്ള ട്രാൻസ്ഫോർമറിൽ നിന്ന് മൂന്ന് 11 കെവി ഫീഡറുകളിലൂടെ സമീപ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്താൻ കഴിയും. 

പ്രധാന വാർത്തകൾ
Top