22 September Saturday

മാലിന്യവാഹിനി നഗരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

പത്തനംതിട്ട

മാലിന്യം നിറഞ്ഞ തോടുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി സ്കൂൾ പരിസരങ്ങൾ, പൊതുനിരത്തിൽ കശാപ്പ് മാലിന്യങ്ങൾ, ചെളിയും ദുർഗന്ധം വമിക്കുന്ന ഏറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകൾ..... വിവരണങ്ങൾക്ക് അതീതമാകുകയാണ് പത്തനംതിട്ട നഗരസഭയ്ക്ക് കീഴിലെ നഗരഹൃദയമുൾപ്പടെയുള്ള വിവിധ ഭാഗങ്ങൾ. ചെളി നിറഞ്ഞ പഴയ ബസ്സ്റ്റാന്റ് റോഡും ശനിഗ്രഹത്തിന്റെ പുറം ഭാഗം പോലുള്ള നഗരസഭ ബസ്സ്റ്റാന്റും സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരമാണ്. മാലിന്യ നിർമാർജനത്തോടും വികസന പ്രവർത്തനങ്ങളോടും യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ കാണിക്കുന്ന അനങ്ങാപ്പാറ നയമാണ് നഗരത്തെ ഇത്രമേൽ മോശമാക്കിയതെന്ന് ജനങ്ങൾ പറയുന്നു.

റോഡിന്റെ ശോചനീയാവസ്ഥയ്ക്കും മാലിന്യത്തിനും കാരണം പാവപ്പെട്ട വഴിയോരക്കച്ചവടക്കാരാണെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റെ വാർഡാണ് മാലിന്യ നിക്ഷേപത്തിന് മുൻപന്തിയിലുള്ളതെന്നത് ഭരണനിർവഹണം എത്രമേൽ നടക്കുന്നുവെന്നതിന്റെ തെളിവ്. 

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top