18 August Saturday
ദേശീയ പ്രക്ഷോഭം

കർഷകർ ഹെഡ്പോസ്റ്റ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 പത്തനംതിട്ട

കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. വ്യാഴാഴച രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ധർണ.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ, പികെഎസ് ജില്ലാ സെക്രട്ടറി പി കെ കുമാരൻ, ജില്ലാ പ്രസിഡന്റ് കെ  എം ഗോപി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ, മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ്് എസ് നിർമലാദേവി, സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി ഷംസുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം ലസിത നായർ സംസാരിച്ചു. പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് നന്ദി പറഞ്ഞു. സമാപനയോഗം കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു, കെഎസ്കെടിയു, മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ തുടങ്ങി സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ ധർണയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി.
 
 
പ്രധാന വാർത്തകൾ
Top