17 November Saturday
ലോകബാങ്ക് അനുമതി ലഭിച്ചു

തിരുവല്ല ടൗണിലെ റോഡിന് 8 കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 തിരുവല്ല

സംസ്ഥാനത്തെ ഏറ്റവും മികച്ച റോഡുകളുള്ള മണ്ഡലങ്ങളിലൊന്നായി തിരുവല്ല മാറുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. തിരുവല്ല ടൗണിലെ എംസി റോഡ് നവീകരിക്കുന്നതിന് ലോകബാങ്കിന്റെ അനുമതി ലഭിച്ചതായും എട്ടര കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു
തിരുവല്ല മണ്ഡലത്തിലെ റോഡുകൾ സംബന്ധിച്ച് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ജി സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. എംസി റോഡ് നവീകരണത്തിൽ മഴുവങ്ങാട് ചിറ മുതൽ രാമൻചിറ വരെയുള്ള ഭാഗത്തിന് പകരം ബൈപ്പാസ് നിർമാണം മാത്രമാണ് കെഎസ്ടിപി പദ്ധതിയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ടൗണിലെ റോഡും ഏറ്റെടുത്തിരിക്കുകയാണ്. സെപ്തംബർ 27നാണ് ടെൻഡർ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത്. ഇത് കഴിഞ്ഞാലുടൻ പണികൾ ആരംഭിക്കും. അതുവരെയുള്ള യാത്രാദുരിതത്തിന് പരിഹാരമായി താൽക്കാലിക അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും. രാമൻചിറയിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലികൾ മഴ മാറിയാലുടൻ ആരംഭിക്കും. ഇതിനുപുറമെ ആറന്മുള വള്ളംകളി പ്രമാണിച്ചുള്ള ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ഫണ്ട് വിനിയോഗിച്ച് ടൗണിലെ അറ്റകുറ്റപണി പൂർണമായി നിർവഹിക്കും.
 
 
പ്രധാന വാർത്തകൾ
Top