25 September Tuesday

ചിറ്റാറിൽ വിദ്യാർഥി പൊലീസ് സേന രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

 ചിറ്റാർ 

ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥി പൊലീസ് സേന രൂപീകരിച്ചു. സ്കൂൾ പിടിഎ സംസ്ഥാന സർക്കാരിൽ നൽകിയ നിവേദനത്തെ തുടർന്ന് ഈ അദ്യായന വർഷം ജില്ലയിൽ അനുവദിച്ച ഏക യൂണിറ്റാണിത്. നേതൃത്വ പാഠം, കൃത്യനിഷ്ട, അച്ചടക്കം, കായീയവിഞ്ജാനം, രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനങ്ങളിലുള്ള അറിവ് എന്നിവ പകർന്നു നൽകുന്ന പ്രവർത്തനം ഇനി വിദ്യാർഥി പൊലീസേനയിലൂടെ സ്കൂളിൽ നടക്കും.
തിങ്കളാഴ്ച സ്കൂളിൽ നടന്ന ചടങ്ങ് പത്തനംതിട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് എം എസ് രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഓമന ശ്രീധരൻ, സർക്കിൾ ഇൻസ്പെക്ടർ എം ജി സാബു. വി എ അബ്ദുൾ കരിം, പ്രധാന അധ്യാപിക ഷീല, പ്രിൻസിപ്പൽ ജോളി ദാനിയേൽ,  സണ്ണി കുളത്തുംങ്കൽ, കെ ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.
അതേ സമയം എസ്പിസിക്കായി പ്രത്യേകം തയ്യാറാക്കിയ മുറിയുടെ ഉദ്ഘാടനം അജി വെള്ളത്തറയിൽ നിർവഹിച്ചു. എസ്പിസിയ്ക്ക് വേണ്ടി അജിയാണ് മുറിയുടെ നവീകരണ പ്രവൃത്തി ചെയ്ത് നൽകിയത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top