20 November Tuesday
റിസ്ക് ഫണ്ട് ചികിത്സാ ധനസഹായം

വിതരണം ചെയ്തത് 4.32 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ റിസ്ക് ഫണ്ട് ചികിത്സാ ധനസഹായ വിതരണം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു

 പത്തനംതിട്ട

സഹകരണ വികസന ക്ഷേമനിധി ബോർഡ് ജില്ലയിൽ ഇതുവരെ റിസ്ക് ഫണ്ട് ചികിത്സാ ധനസഹായമായി 561 പേർക്ക് 4.32 കോടി രൂപ വിതരണം ചെയ്തു. ശനിയാഴ്ച മാത്രം 292 പേർക്ക് 2,47,15,858 രൂപ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തവരിൽ 81 പേർക്ക്  93,79,643 രൂപ റിസ്ക് ഫണ്ട് ചികിത്സാ ധനസഹായം നൽകി. 2016 സെപ്റ്റംബറിനു ശേഷം ജില്ലയിൽ 269 അപേക്ഷകർക്ക് 1,85,39,026 രൂപ നേരത്തെ നൽകിയിരുന്നു. ഇതുൾപ്പെടെയാണ് 561 പേർക്ക് 4.32 കോടി രൂപ വിതരണം ചെയ്തിട്ടുള്ളത്.
വായ്പയെടുക്കുന്ന സമയം വായ്പക്കാരിൽനിന്ന് ഒറ്റത്തവണ ഈടാക്കുന്ന റിസ്ക് ഫണ്ട്  വിഹിതം കുറഞ്ഞത് 100 ഉം കൂടിയത് 525 ഉം രൂപയാണ്. ഇതുപ്രകാരം റിസ്ക് ഫണ്ട് പദ്ധതിയിൽ പണമടച്ച വായ്പക്കാർ മരണപ്പെട്ടാൽ ബൈലോ വ്യവസ്ഥകൾ പ്രകാരം അർഹരായവരുടെ വായ്പ കടബാധ്യതയിലേക്ക് പരമാവധി 1,50,000 രൂപയും പലിശയും കടാശ്വാസമായി നൽകുന്നുണ്ട്.  വായ്പക്കാരന് മാരകരോഗം ബാധിച്ചാൽ വായ്പാ ബാധ്യതയിലേക്ക് പരമാവധി 75,000 രൂപ ധനസഹായമായി നൽകും. 
സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ റിസ്ക് ഫണ്ട് ചികിത്സാ ധനസഹായ വിതരണം പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. റിസ്ക് ഫണ്ട് ധനസഹായ വിതരണം വീണാ ജോർജ് എംഎൽഎ നിർവഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി മമ്മിക്കുട്ടി അധ്യക്ഷനായി. 
 
പ്രധാന വാർത്തകൾ
Top