22 November Thursday
അഞ്ച്‌ മണ്ഡലം ജാഥകൾ പ്രയാണം തുടരുന്നു

ജനമുന്നേറ്റമായ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

രാജു ഏബ്രഹാം എംഎൽഎ ക്യാപ്‌റ്റനായ റാന്നി മണ്ഡലം ജാഥ പര്യടനത്തിൽ

 പത്തനംതിട്ട

ജില്ലയിൽ സിപിഐ എം സംഘടിപ്പിച്ച മണ്ഡലം പ്രചാരണ കാൽനട ജാഥകൾ പ്രയാണം തുടരുന്നു. കോന്നി മണ്ഡലം ജാഥ അഞ്ചാം ദിവസം  പൂങ്കാവ് ജംഗ്ഷനിൽ  ആരംഭിച്ച് മല്ലശ്ശേരിമുക്ക്, പുളിമുക്ക്, പള്ളിപ്പടി,ചിറ്റൂർമുക്ക്, പാറേപ്പള്ളി, മങ്ങാരം, ചൈനാ മുക്ക് എന്നിവടങ്ങളിൽ പര്യടനം നടത്തി എലിയറയ്ക്കലിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി ജെ അജയകുമാർ, വൈസ് ക്യാപ്റ്റൻ മാരായ പ്രൊഫ.കെ മോഹൻകുമാർ, അഡ്വ.കെ യു ജനീഷ് കുമാർ, ജാഥാ മാനേജർ സി ജി ദിനേശ്,  ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, എം എസ് ഗോപിനാഥൻ നായർ ,തുളസി മണിയമ്മ, കെ എം മോഹനൻ, കെ ആർ ജയൻ, എം അനീഷ് കുമാർ, ടി രാജേഷ് കുമാർ, ആർ രാജേന്ദ്രൻ, പി ആർ ശിവൻകുട്ടി
 ,എസ് രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ  പ്രസിഡന്റ്  ജി സംഗേഷ്,ജോയിന്റ്  സെക്രട്ടറി ജോബി ടി ഈശോ, കോന്നിതാഴം ലോക്കൽ സെക്രട്ടറി ജിജോ മോഡി,   എന്നിവർ സംസാരിച്ചു. വെളളിയാഴ്ച്ച രാവിലെ 9 ന് മൈലപ്രയിൽ ആരംഭിച്ച് ,പത്തിശ്ശേരി, മലയാലപ്പുഴ ടൗൺ, ആനച്ചാരിക്കൽ, ഇലക്കുളം  എന്നിവടങ്ങളിൽ പര്യടനം നടത്തി വെട്ടൂരിൽ സമാപിക്കും.
റാന്നി മണ്ഡലം ജാഥ അഞ്ചാം ദിവസം പൂർത്തിയാക്കി. ചെറുകോൽ  നിന്ന് ആരംഭിച്ച  ജാഥ വൈകിട്ട് റാന്നി പെരുമ്പുഴയിൽ സമാപിച്ചു. രാജു ഏബ്രഹാം എംഎൽഎ ക്യാപ്റ്റനും, എസ‌് ഹരിദാസ് വൈസ് ക്യാപ്റ്റനും, പി ആർ പ്രസാദ്  മാനേജരുമാണ്. കോമളം അനിരുദ്ധൻ,  ജോയി ജോസഫ്, സി എസ് സുകുമാരൻ,വി പ്രസാദ്, എം ആർ വൽസകുമാർ, ഹരിപ്രസാദ്, ലീലാ ഗംഗാധരൻ , ആർ വരദരാജൻ, കെ കെ സുരേന്ദ്രൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, ബിനോയി കുര്യാക്കോസ്, ബിന്ദു ചന്ദ്രമോഹൻ, ഷുക്കൂർ എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30ന് അങ്ങാടി പൂവൻമലയിൽ നിന്ന്  ആരംഭിക്കും. മോതിരവയലിൽ ജാഥ സമാപിക്കും. 
 
 
പ്രധാന വാർത്തകൾ
Top