Top
20
Monday, November 2017
About UsE-Paper

അക്ഷരമുറ്റം ക്വിസ്:ആവേശമായി ഓപ്പണ്‍ ക്വിസ്

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
# ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിന് മുന്നോടിയായി അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസില്‍ നടന്ന ഓപ്പണ്‍ ക്വിസ്

 കൊടുമണ്‍ > അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസില്‍ 11ന് നടക്കുന്ന അറിവുത്സവത്തിന്റെ പ്രചാരണാര്‍ഥം ഓപ്പണ്‍ ക്വിസ് നടത്തി. നൂറുകണക്കിന് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. 

അറന്തകുളങ്ങര ഗവ. എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ രാജന്‍ ഡി ബോസ്, എസ്എന്‍വി എച്ച്എസ്എസ്  ഹെഡ്മിസ്ട്രസ് പി ആര്‍ സ്നേഹലത, അധ്യാപകരായ ഡി രാജാറാവു, അനിത കുമാരി, ബി അമ്പിളി, ജയ, ബൈജു, ചിപ്പി, സരിത, അനന്തകൃഷ്ണന്‍, മഞ്ജു, ചിത്ര, ദയാരാജ്, പിടിഎ പ്രസിഡന്റ് കെ കെ അശോക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
   ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നാടും സംഘാടക സമിതി പ്രവര്‍ത്തകരും.  ജില്ലയിലെ 11 സബ്ജില്ലകളില്‍നിന്ന് വിജയം വരിച്ച 176 പ്രതിഭകളാണ് ജില്ലാതലത്തില്‍ അറിവിന്റെ മാറ്റുരയ്ക്കുന്നത്. എല്‍പി, യുപി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നി വിഭാഗങ്ങളില്‍ ഒന്നും, രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയവര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. നിരവധി സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഏഷ്യയിലെ തന്നെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ക്വിസ് മത്സരം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാട്.