25 September Tuesday

ചിറ്റാറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കലാപത്തിന്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

 

ചിറ്റാർ 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കലാപം സൃഷ്ടിക്കാൻ ബോധപൂർവ ഇടപെടൽ നടത്തുന്ന എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ ഇടപെടൽ ചിറ്റാറിലും മറനീക്കി പുറത്തുവന്നിരിക്കുന്നു.
 ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ  കലാലയമാണ് ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമയി പിടിഎയും നാട്ടുകാരും സർക്കാരും ചേർന്ന് 23 ക്ലാസ് മുറികൾ സ്മാർട്ടാക്കി പ്രവർത്തിച്ചവരുന്നു. തികച്ചും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഈ കലാലയത്തെ കലാപഭൂമിയാക്കാൻ വർഗീയവാദികളുടെ ആസൂത്രിത  ശ്രമമാണ് ഈ അധ്യായന വർഷാരംഭം മുതൽ നടക്കുന്നത്.
ഇരുട്ടിന്റെ മറവിൽ പ്രകോപനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എസ്എഫ്ഐ സ്കൂൾ യുണിറ്റ് സ്ഥാപിച്ച കൊടിമരം ഇവർ തകർത്തു. കൊടിമരം തകർത്തിട്ടും എസ്എഫ്ഐ  പ്രവർത്തകർ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്്തത്. ചിറ്റാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ല. മഹാരാജാസിലെ പോലെ ചിറ്റാറിലും സംഘർഷമുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയാണ് എസ്ഡിപിഐ. വർഗീയ വിദ്വേഷം പ്രചരിപ്പിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘടനകളെ പ്രതിരോധിക്കാൻ ബഹുജനങ്ങൾ അണിനിരക്കണമെന്ന്  എസ്എഫ്ഐ പെരുനാട് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top