24 September Monday
നാടെങ്ങും വനിതാദിനാചരണം

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ വനിത ഹെൽപ്പ്ലൈൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

അടൂർ എസ്എൻഐടിയിൽ നടന്ന വനിതാ ദിനാചരണം സിനിമ താരം സനുഷ സന്തോഷ് ഉദ്ഘടനം ചെയ്യുന്നു

 പത്തനംതിട്ട  > ഗാർഹിക പീഡനം, തൊഴിൽ സ്ഥലത്തെ അതിക്രമം തുടങ്ങി സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ നേരിടാൻ മികച്ച സേവനവുമായി വനിത ഹെൽപ്പ് ലൈൻ. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം താങ്ങാൻ കഴിയാതെ പൊലീസ് സ്റ്റേഷനുകളിൽ പരാതിപ്പെടാൻ ഭയക്കുന്ന സാധാരണ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്ത്രീകൾക്ക് സഹായകമാകുന്നത്. 24 മണിക്കൂറും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ത്രീ സുരക്ഷ സംവിധാനം ഏത് അടിയന്തര ഘട്ടങ്ങളിലും സ്ത്രീകൾക്ക് നിയമ സഹായം ലഭിക്കുന്നുണ്ട്.  

ഇതോടൊപ്പം കുറ്റകൃത്യം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും  പദ്ധതി മുൻഗണന നൽകുന്നുണ്ട്. ഒരു എസ് ഐയുടെ നേതൃത്വത്തിലുള്ള വനിതാ സിവിൽ പൊലീസ് ഓഫീസർമാരാണ് ഹെൽപ്പ്ലൈനിൽ പ്രവർത്തിക്കുക. 1091 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്ന് വിളിച്ചാൽ 24 മണിക്കൂറും സേവനം ലഭ്യമാകും. വിളിക്കുന്ന വ്യക്തികളുടെ പേര് വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും എന്നതാണ് ഇതിൽ സുപ്രധാനം. പത്തനംതിട്ട ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ ഓഫീസിന് മുകളിലായി പ്രവർത്തിക്കുന്ന ജില്ലയിലെ ഹെൽപ്പ്ലൈനിലേക്ക്  പ്രതിദിനം ഇരുപതിലധികം  കോളുകളാണ് വരുന്നത്. 
രാത്രിയിലാണ് പരാതി കൂടുതൽ ലഭിക്കുന്നത്.  കുട്ടികൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളും എത്തുന്നുണ്ട്. പ്രേമനൈരാശ്യവുമായി എത്തുന്ന വിദ്യാർഥികളുടെ കേസുകളുമുണ്ട്. പത്തുശതമാനം കേസുകൾ കുട്ടികൾക്കതിരെയുള്ള ചൂഷണവുമായി ബന്ധപ്പെട്ടവയാണ്. പരാതികളിൽ നിയമനടപടികൾ ആവശ്യമുള്ള അതത് സ്ഥലത്തെ പൊലീസ്് സ്റ്റേഷനുകളിലേക്ക് കൈമാറുകയാണ് ചെയ്യുക. 
ഇത് കൂടാതെ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിലും സ്കൂൾ പരിസരത്തും ബസ് സ്റ്റാന്റിലും പട്രോളിങ് ഏർപ്പെടുത്തുന്നതും ഹെൽപ്പ്ലൈൻ നിർവഹിക്കാറുണ്ട്. മാനിസകാസ്വസ്ഥമുള്ള അലഞ്ഞ് തിരിയുന്ന സ്ത്രീകളെയും കുട്ടികളെയയും കണ്ടെത്തി  ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് കൈമാറുന്നതും ഹെൽപ്പ് ലൈൻ മുഖാന്തിരം നിർവഹിക്കാറുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബങ്ങളും ഇപ്പോഴും ഹെൽപ്പ് ലൈനിനെ കുറിച്ച് അജ്ഞരാെണന്നതാണ് ഹെൽപ്പ് ലൈൻ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് എസ്ഐ വിജയമ്മ പറഞ്ഞു. ഇത് മാറ്റാനായി സ്കൂളുകളിലും, കോളേജുകളിലും സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടത്താറുണ്ട്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top