11 December Tuesday

ശബ്ദ മിശ്രണത്തിലലിഞ്ഞ് പ്രമോദിന്റെ സിനിമാ ജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 പന്തളം > ശബ്ദ മിശ്രണത്തിലലിഞ്ഞ് ചേർന്ന സിനിമാജീവിതമാണ് പ്രമോദ് തോമസിന്റേത്....മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്ചകൾ വരച്ചിടുന്ന സിനിമകളിൽ പ്രമോദിന്റെ ശബ്ദങ്ങൾ വിചാരങ്ങളും വികാരങ്ങളുമാകുന്നു. പ്രകൃതിയും സാഹചര്യങ്ങളും എല്ലാം പ്രമോദിന്റെ ശബ്ദങ്ങളിൽ ലയിച്ച് കിടക്കുന്നു. ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ തുടർച്ചയായി രണ്ടാം തവണയും മികച്ച ശബ്ദ മിശ്രണത്തിന് പ്രമോദിന് അവാർഡ് ലഭിക്കുകയായിരുന്നു. 

തുമ്പമൺ മാമ്പിലാലി ഇടക്കടവ് വീട്ടിൽ പരേതനായ തോമസ് മാത്യുവിന്റെയും അമ്മുക്കുട്ടിയുടെയും മകനായ പ്രമോദ്തോമസ ിന്റെ ശബ്ദപരീക്ഷണങ്ങൾ ചുറ്റുപാടുകളിൽ നിന്നു തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും ഭാഷകളിലും എത്തി വിജയസോപാനത്തിലേറിയത് നിരവധി തവണയാണ്.ഇത് രണ്ടാം തവണയാണ് സംസ്ഥാന ചലച്ചിത്ര അംഗീകാരം ലഭിക്കുന്നത്. സഞ്ജു സുരേന്ദ്രനെന്ന സംവിധായകന്റെ  ആദ്യ സംരംഭമായ ഏദനിലെ ശബ്ദമിശ്രണത്തിനാണ് ഇക്കുറി അവാർഡ് ലഭിച്ചത്. കാടു പൂക്കുന്ന നേരം എന്ന ഡോ. ബിജു ചിത്രത്തിൽ  മികച്ച ശബ്ദ മിശ്രണത്തിന് കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതും പ്രമോദിനാണ്. 
 
ലൊക്കേഷൻ റെക്കോഡിങാണ് ഇപ്പോൾ മികച്ച സനിമകളിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്യുന്നത്. പ്രമോദ് തോമസിന്റെ വിജയഗാഥകളും ലൊക്കേഷൻ റെക്കോർഡിങിലും എ ഡിറ്റിങിലും  മിശ്രണത്തിലും തന്നെയാണ്. ഇവിടെ തീരുന്നില്ല ഈ സൗണ്ട് എഞ്ചിനീയറുടെ വിജയകഥകൾ. 2009ൽ നാഷണൽ അവാർഡോടെയാണ് പ്രമോദ് തോമസ് എന്ന  സൗണ്ട് എഞ്ചിനീയർ ദേശീയ തലത്തിൽ ശ്രദ്ധിക്കുന്നത്. അന്ന് ഗന്ധ് എന്ന മറാഠിചിത്രത്തിൽ ദേശീയ അവാർഡ് ലഭിച്ചതോടെ പ്രമോദ് തോമസ് ഈ മേഖലയിലെ പ്രശസ്തരുടെ പട്ടികയിലായി. റസൂൽപൂക്കുട്ടിയും പ്രമോദും സംസ്ഥാന ‐ദേശീയ സിനിമിലെ മികച്ച ശബ്ദങ്ങളുടെ കൂട്ടുകാരായി. 
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പിഠിക്കുമ്പോഴും ഇരുവരും കഴിവ് തെളിയിച്ച താരങ്ങളായിരുന്നു.  2009ൽ തന്നെ സൗണ്ട് മിക്സിങിനും ഡി സൈനിങിനും ഗോമല അസലാ ഹവ എന്ന ചിത്രത്തിന് മഹാരാഷ്ട്രാ സർക്കാരിന്റെ അവാർഡ് പ്രമോദിന് ലഭിച്ചു. 2008ൽ രണ്ടിനങ്ങൾക്ക് അവാർഡ് പ്രഖ്യപിച്ചിരുന്നെങ്കിലും ലഭിച്ചത് 2010ലാണ്.  2015ൽ ഈ സർക്കാരിന്റെ തന്നെ അവാർഡ് ഹാപ്പി ജേർണ്ണി എന്ന ചിത്രത്തിലെ മിംക്സിങിനും ഡിസൈനിങിനും ലഭിച്ചു. 2016ൽ ഡബിൾസീറ്റ് എന്ന ചിത്രത്തിലെ സൗണ്ട് മിക്സിങിന് മഹാരാഷ്ട്രാ സർക്കാരിന്റെ അവാർഡ് ലഭിച്ചതും പ്രമോദിന്റെ ഈമേഖലയിലെ കഴിവിനുളള അംഗീകാരമാണ്. എറണാകുളത്തും മുംബെയിലുമായാണ് പ്രമോദ് ശബ്ദമിശ്രണത്തിനുളള  സിനിമാ ജോലികൾ ചെയ്യുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top